അന്‍ഡ്രോയ്ഡില്‍ മലയാളം എഴുതാമെന്ന് ഗൂഗിള്‍
Friday, April 17, 2015 7:51 AM IST
ബര്‍ലിന്‍: അന്‍ഡ്രോയ്ഡ് സിസ്റമുള്ള ടെലഫോണ്‍, ടാബ്ലെറ്റ്സ് എന്നിവയില്‍ 82 ഭാഷകള്‍ കൈയെഴുത്തിനായി ഉപയോഗിക്കാമെന്ന് ഗൂഗിള്‍.

പുതിയ ഇന്‍പുട്ട് ആപ്പ് ഉപയോഗിച്ചാണ് മലയാളം ഉള്‍പ്പെടുന്ന 82 ഭാഷകള്‍ കൈകാര്യം ചെയ്യാനാവുന്നത്. ഗൂഗിള്‍ സംവിധാനത്തില്‍ മുന്‍പ് മലയാളം എഴുതാനുള്ള സാങ്കേതിക വിദ്യ ഉണ്ടായിരുന്നുവെങ്കിലും പുതിയ വേര്‍ഷന്‍ ആപ്പിലൂടെ (ഏീീഴഹല ഒമിറൃംശശിേഴ കിുൌ) ഇറക്കിയതോടുകൂടി എഴുത്തിനുള്ള മലയാളത്തിന്റെ പൂര്‍ണപതിപ്പ് ഇപ്പോള്‍ ലഭ്യമാണ്. അന്‍ഡ്രോയിഡിന്റെ 4.0.3 വേര്‍ഷന്‍ മുതലാണ് ഇതു സാധ്യമാവുന്നത്

ഇതിനായി പുതിയ ആപ്പ് ഇന്‍സ്റാള്‍ (ഗൂഗിള്‍ കബോര്‍ഡ്) ചെയ്താല്‍ മാത്രം മതിയാവും. ഇതനുസരിച്ച് അഡ്രോയ്ഡ് ഫോണുകളില്‍ ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ തന്നെ മലയാളത്തില്‍ കൈകൊണ്േടാ, സ്റൈലസ് മുഖേനയോ (മൊബൈല്‍ ഫോണിലും ടാബ്ലറ്റിലും എഴുതാന്‍ ഉപയോഗിക്കുന്ന പെന്‍) അനായസേന എഴുതാന്‍ സാധിക്കും.

ഏപ്രില്‍ 15 നാണ് ടൂള്‍ പുറത്തിറങ്ങിയത്. ഗൂഗിള്‍ പ്ളേസ്റോറില്‍ നിന്ന് ഇത് മൊബൈലില്‍ ഇന്‍സ്റാള്‍ ചെയ്യാന്‍ സാധിക്കും. ഗൂഗിള്‍ റിസര്‍ച്ച് ബ്ളോഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'ഇന്‍ഡിക് കീബോര്‍ഡ്' പോലുള്ള സംവിധാനത്തിലായിരുന്നു ഇതുവരെ അന്‍ഡ്രോയ്ഡ് സിസ്റങ്ങളില്‍ മലയാളം എഴുതാന്‍ സാധിച്ചിരുന്നത്. ഇതിനെ പരിഷ്കരിച്ചാണ് ഗൂഗിള്‍ പുതിയ ലക്ഷ്യത്തിലെത്തിയത്.

ഹിന്ദി ഭാഷ ഉപയോഗിക്കാന്‍ 10 മില്യന്‍ ആളുകളാണ് ഇതുവരെയായി ഡൌണ്‍ ലോഡ് ചെയ്തിട്ടുള്ളതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മലയാളത്തിന്റെ കണക്കെടുപ്പ് നടക്കുന്നതേയുള്ളു. മൊബൈല്‍ ഫോണിലെ ചെറിയ സ്ക്രീനിലെ ചെറിയ കീബോര്‍ഡില്‍ എഴുതാനാവുമെങ്കിലും അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമായതുകൊണ്ട് ഫേസ്ബുക്ക് പ്രേമികള്‍ മിക്കപ്പോഴും മലയാളത്തെ വിട്ടുകളയുകയായിരുന്നു. എന്നാല്‍ പുതിയ സിസ്റത്തില്‍ ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാവും എന്നതാണ് പുതിയ വേര്‍ഷന്റെ പ്രത്യേകത.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍