അഭയാര്‍ഥി കുട്ടികള്‍ക്കു ബയേണ്‍ മ്യൂണിക്കിന്റെ സഹായം
Friday, September 4, 2015 8:06 AM IST
മ്യൂണിക്ക്: അഭയാര്‍ഥികളുടെ കുട്ടികള്‍ക്ക് ജര്‍മന്‍ ഭാഷ പഠിക്കാനും ഫുട്ബോള്‍ പരിശീലിക്കാനും സഹായം നല്‍കുമെന്ന് എഫ്സി ബയേണ്‍ മ്യൂണിക്ക് പ്രഖ്യാപിച്ചു. അടുത്ത സൌഹൃദ മത്സരത്തില്‍നിന്നു ലഭിക്കുന്ന വരുമാനത്തില്‍ ഒരു മില്യന്‍ യൂറോ ഇതിനായി മാറ്റിവയ്ക്കും.

ക്ളബിന്റെ യൂത്ത് വിഭാഗത്തിലാണു വരുന്ന ആഴ്ചകളില്‍ അഭയാര്‍ഥി കുട്ടികള്‍ക്കായി സൌജന്യ പരിശീലന ക്യാമ്പ് ഒരുക്കുന്നത്.

അഭയാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ സഹായ സഹകരണങ്ങള്‍ നല്‍കിവരുന്ന നഗരമാണ് മ്യൂണിക്ക്. നഗര ഭരണാധികാരികളുടെ പിന്തുണയും ബയേണിനുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍