എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ചാരിറ്റി റാഫിള്‍ ടിക്കറ്റ് ഉദ്ഘാടനം ചെയ്തു
Friday, November 6, 2015 8:37 AM IST
ഫിലാഡല്‍ഫിയ: സാഹോദരീയ നഗരത്തിലെ ഇതര സഭകളുടെ ഐക്യവേദിയായ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുളള ചാരിറ്റി റാഫിള്‍ ടിക്കറ്റിന്റെ വിതരണോദ്ഘാടനം ഒക്ടോബര്‍ 17നു (ശനി) സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ഏകദിന വനിതാ സെമിനാറില്‍ നടത്തി.

ഫാ. ജോണിക്കുട്ടി പുലിശേരി ആദ്യ ടിക്കറ്റിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മിഡില്‍ ഈസ്റ് മേഖലയില്‍ കഷ്ടതയനുഭവിക്കുന്ന ക്രിസ്ത്യാനികളുടെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇതില്‍നിന്നു സമാഹരിക്കുന്ന സഹായം ലഭ്യമാക്കും. ഫാ. സി.ജെ. ജോണ്‍സണ്‍ കോര്‍എപ്പിസ്കോപ്പ, ഫാ. സജി മുകറ്റ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

എല്ലാ ദേവാലയങ്ങളിലേയും മുഴുവന്‍ ആളുകളും ചാരിറ്റി ധനശേഖരണ ഉദ്യമത്തില്‍ പങ്കു ചേര്‍ന്ന് വന്‍ വിജയമാക്കിത്തീര്‍ക്കണമെന്നു ചാരിറ്റി കോഓര്‍ഡിനേറ്റര്‍ ജീമോന്‍ ജോര്‍ജ് അറിയിച്ചു. റിയ ട്രാവല്‍സ് (ജിജോ മാത്യു), കെയര്‍ ഡന്റല്‍ (ഡോ. സക്കറിയ ജോസഫ്) എന്നിവരാണു റാഫിള്‍ ടിക്കറ്റിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍. ഒന്നാം സമ്മാനം രണ്ടു വിമാന ടിക്കറ്റ് ഇന്ത്യക്കും രണ്ടാം സമ്മാനം ഐപാഡുമാണ്.

എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തിലുളള സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12നു (ശനി) ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ ഏലീൃഴല ംമവെശിഴീി ഒശഴവ ടരവീീഹ (10175 ആൌഹെേലീി അ്ല ജവശഹമറലഹളശ്യമ, ജഅ19116) ഓഡിറ്റോറിയത്തില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.