കേജരിവാള്‍ പ്രകൃതിചികിത്സയ്ക്ക് ബംഗളൂരുവില്‍
Thursday, February 4, 2016 6:43 AM IST
ബംഗളൂരു: ആയുര്‍വേദ ചികിത്സയ്ക്കായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വീണ്ടും ബംഗളൂരുവിലെത്തി. ജിന്‍ഡാല്‍ നേച്ചര്‍ കെയറിലെത്തിയ അദ്ദേഹത്തിന്റെ ചികിത്സ വ്യാഴാഴ്ച ആരംഭിച്ചു. പത്തു ദിവസത്തെ പ്രകൃതിചികിത്സയ്ക്കാണ് ഭാര്യയ്ക്കൊപ്പം കേജരിവാള്‍ എത്തിയത്. ഡല്‍ഹിയിലെ അതിശൈത്യത്തില്‍ ചുമ കലശലായതോടെയാണ് കേജരിവാള്‍ വീണ്ടും പ്രകൃതിചികിത്സയിലേക്കു തിരിഞ്ഞത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും പത്തു ദിവസത്തെ ചികിത്സയ്ക്കായി അദ്ദേഹം നഗരത്തിലെത്തിയിരുന്നു.