മൈസൂരുവില്‍ നിന്ന് വിമാനസര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യം
Saturday, February 20, 2016 7:42 AM IST
മൈസൂരു: മൈസൂരുവില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മൈസൂരു വിമാനത്താവളം ഡയറക്ടറുമായി ചര്‍ച്ചകള്‍ നടത്തി. കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്സ്, ക്രെഡായി, ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, മൈസൂരു ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ബംഗളൂരു പോലെ തന്നെ മൈസൂരു നഗരവും വികസിക്കുകയാണെന്നും ഇതിനാല്‍ വിമാനസര്‍വീസ് പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും സംഘടനകള്‍ അറിയിച്ചു. സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വിമാനക്കമ്പനികളെയും സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍. അതേസമയം, വിമാനസര്‍വീസുകള്‍ നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഇപ്പോഴും വിമാനത്താവളത്തിലുണ്െടന്ന് മൈസൂരു വിമാനത്താവളം ഡയറക്ടര്‍ മനോജ് കുമാര്‍ സിംഗ് വ്യക്തമാക്കി.