വിവാഹച്ചെലവിനും നഴ്സിംഗ് പഠനത്തിനും സഹായം
Monday, March 14, 2016 6:17 AM IST
ക്രൈസ്തവ വനിതകള്‍ക്ക് വിവാഹ ചെലവിനുള്ള സാമ്പത്തിക സഹായം

ക്രൈസ്തവ സമുദായാംഗങ്ങളുടെ ക്ഷേമത്തിനായി കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷ കാര്യാലയത്തില്‍ക്കൂടി നടപ്പാക്കി വരുന്ന പദ്ധതിയാണിത്. സാമ്പത്തിക പരാധീനതയുള്ള ക്രൈസ്തവ വനിതകളുടെ വിവാഹ ചെലവുകള്‍ക്കായി 50,000/ രൂപ വരെ സാമ്പത്തിക സഹായമായി ന്യൂനപക്ഷ കാര്യാലയത്തില്‍ നിന്നും വിതരണം ചെയ്യപ്പെടുന്നു. അപേക്ഷകരുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 1.5 ലക്ഷം രൂപയില്‍ കുറവായിരിക്കണം. അപേക്ഷക 18 വയസിനു മുകളില്‍ പ്രായം ഉണ്ടായിരിക്കേണ്ടതാണ്. വരന് 21 വയസിനു മുകളില്‍ പ്രായം ഉണ്ടായിരിക്കേണം. അപേക്ഷകയ്ക്ക് 50,000 രൂപ അവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് ജില്ലാ ന്യൂനപക്ഷ കാര്യാലയത്തില്‍ നിന്നു നേരിട്ട് അയച്ചുകൊടുക്കുന്നതാണ്. സാമ്പത്തിക സഹായത്തിന് അര്‍ഹരായ വനിതകള്‍ താഴെപ്പറയുന്ന രേഖകളും അപേക്ഷയും ജില്ലാ ന്യൂനപക്ഷ കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

വിവാഹത്തിന് സമര്‍പ്പിക്കേണ്ട രേഖകള്‍

1) പൂരിപ്പിച്ച അപേക്ഷ (അപേക്ഷ ഫോം ജില്ലാ ന്യൂനപക്ഷ കാര്യാലയത്തില്‍ നിന്നും ലഭിക്കുന്നതാണ്.

2) ജാതിയും വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

3) മൂന്നു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്

4) ജനന സര്‍ട്ടിഫിക്കറ്റ്, അഥവാ ടിസി/എസ്എസ്എല്‍സി മാര്‍ക്ക് കാര്‍ഡ്, ഐഡി പ്രൂഫ് (വധുവിന്റെയും വരന്റെയും വോട്ടര്‍ ഐഡി/ആധാര്‍ കാര്‍ഡ്

5) വധുവിന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ

6) വിവാഹ ക്ഷണക്കത്ത് (വധുവിന്റേത്)

7) 100 രൂപ മുദ്രപത്രത്തില്‍ തയ്യാറാക്കിയ സത്യവാങ്മൂലം (അളളശറമ്ശ)

8) ബാങ്ക് അക്കൌണ്ടിന്റെ നമ്പര്‍

9) ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ ഫോട്ടോ കോപ്പി


വിവാഹത്തിനു ശേഷം കൊടുക്കേണ്ട രേഖകള്‍

1) വിവാഹ സര്‍ട്ടിഫിക്കറ്റ്

2) വധുവും വരനും ചേര്‍ന്നുള്ള ഫോട്ടോ

മേല്‍പ്പറഞ്ഞ രേഖകള്‍ ജില്ലാ ന്യൂനപക്ഷ കാര്യാലയത്തില്‍ സമര്‍പ്പിച്ചാല്‍ സാമ്പത്തിക പരാധീനതയുള്ള ക്രൈസ്തവ വനിതകള്‍ക്ക് വിവാഹ ആവശ്യത്തിനായി 50,000 രൂപ സാമ്പത്തിക സഹായം ലഭിക്കുന്നതാണ്.

ഏചങ/ആടഇ നഴ്സിംഗ് പഠിക്കുന്ന ക്രൈസ്തവ വനിതകള്‍ക്കുള്ള സാമ്പത്തിക സഹായം

ഏചങ/ആടഇ നഴ്സിംഗ് പഠിക്കുന്ന ക്രൈസ്തവ വനിതകള്‍ക്ക് അവരുടെ പരിശീലന ഫീസും, പ്രതിമാസ ചെലവിനുമുള്ള സാമ്പത്തിക സഹായം കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷ കാര്യാലയത്തിലൂടെ വിതരണം ചെയ്യുന്നു. ഓരോ വിദ്യാര്‍ഥിക്കും പരിശീലന ചെലവിനായി പ്രതിമാസം 1,000 രൂപയും നല്‍കപ്പെടുന്നു. അതോടൊപ്പം യൂണിഫോമിനും ബുക്കുകള്‍ വാങ്ങുന്നതിനും ചെലവാകുന്ന തുകയും ലഭിക്കുന്നതാണ്. ന്യൂനപക്ഷ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നഴ്സിംഗ് സ്ഥാപനങ്ങളിലൂടെ മാത്രമേ ഈ സഹായത്തിന് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. അപേക്ഷ ഫോറത്തിനോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റും റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കേറ്റും മാര്‍ക്ക് ലിസ്റ്, ക്ളാസില്‍ ഹാജരായതിന്റെ അറ്റന്‍ഡന്‍സ് കോപ്പികളും ചേര്‍ത്ത് നഴ്സിംഗ് സ്ഥാപനത്തിലൂടെ അപേക്ഷകള്‍ ജില്ലാ ന്യൂനപക്ഷ കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.


ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്ക് വിദേശ യൂണിവേഴ്സിറ്റികളില്‍ പഠിക്കാനുള്ള സാമ്പത്തിക സഹായം


വിദേശ യൂണിവേഴ്സിറ്റികളില്‍ പഠിക്കാന്‍ ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷ കാര്യാലയത്തിലൂടെ ഒരു വര്‍ഷത്തേക്ക് പത്തു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നല്‍കുന്നു. പരമാവധി കാലയളവ് രണ്ടുവര്‍ഷമാണ്. വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ ഒരു വര്‍ഷത്തേക്ക് പത്തു ലക്ഷം രൂപയും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറു ലക്ഷത്തിനും 15 ലക്ഷത്തിനും ഉള്ളില്‍ ആണെങ്കില്‍ ഒരു വര്‍ഷത്തേക്ക് അഞ്ചു ലക്ഷം രൂപ വരെ സാമ്പത്തിക സഹായമായി നല്കപ്പെടുന്നു. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിദേശ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ ലഭിച്ചതിന്റെ രേഖകള്‍, വിദേശ യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ച പഠനചെലവിന്റെ രേഖകള്‍ എന്നിവ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ മുന്‍കാല പരീക്ഷകള്‍ക്ക് 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കോടെ പരീക്ഷ പാസായവരായിരിക്കണം. 38 വയസില്‍ കൂടുതലാകാനും പാടുള്ളതല്ല.
(അവസാനിച്ചു)

തയാറാക്കിയത്: ഫിലിപ്പ് മാത്യു, ഒലഹു ഉലസെ, ഉലലുശസമ ആമിഴമഹീൃല, ജവ: 08041157177,
ഋാമശഹ: യമിഴമഹീൃലിലം@റലലുശസമ.രീാ