വനിതാദിനം ആഘോഷിച്ചു
Friday, March 18, 2016 4:07 AM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലോകവനിതാദിനം ആഘോഷിച്ചു.ജെപി നഗര്‍ ഫിഫ്ത് ഫേസിലുള്ള ശ്രീ യോഗീനാരായണ യതീന്ദ ആശ്രയനിവാസിലെ അന്തേവാസികള്‍ക്കൊപ്പമാണ് ആഘോഷം സംഘടിപ്പിച്ചത്. വനിതാവിഭാഗം ചെയര്‍പേഴ്സണ്‍ ഓമന ജേക്കബ്, കണ്‍വീനര്‍ ബീന, വിജയ, ലക്ഷ്മിബായ്, പ്രസിഡന്റ് അഡ്വ. മെന്റോ ഐസക്, സെക്രട്ടറി മധു കലമാനൂര്‍, ജോയിന്റ് സെക്രട്ടറി സൈമണ്‍, ആര്‍. ഷാജി. ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.


ബംഗളൂരു: ജാലഹള്ളി വൈഷ്ണവി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ എന്‍ജിഒ ആയ 'പ്രേരണ'യുടെ സഹകരണത്തോടെ വ്യത്യസ്തമായ വനിതാദിനാഘോഷം സംഘടിപ്പിച്ചു. പ്രേരണയിലെ മാനസിക, ശാരീരിക ന്യൂനതയുള്ള 120 അന്തേവാസികളെ പങ്കെടുപ്പിച്ചായിരുന്നു ആഘോഷപരിപാടികള്‍ നടത്തിയത്. ജാലഹള്ളിയിലെ വൈഷ്ണവി ഗാര്‍ഡേനിയയില്‍ നടന്ന പരിപാടിയില്‍ ചലച്ചിത്രതാരങ്ങളായ യഷ്, അഭിഷേക് അംബരീഷ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. വൈഷ്ണവി ഗ്രൂപ്പ് ഡയറക്ടര്‍മാരായ ആശ ഗോവിന്ദരാജു, ദര്‍ശന്‍ ഗോവിന്ദരാജു, പ്രേരണ മാനേജിംഗ് കോ-ഓര്‍ഡിനേറ്റര്‍ മേഘ്ന തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് ഹാസ്യതാരം ദയാനന്ദിന്റെ കോമഡി ഷോ. ഗായകന്‍ അരവിന്ദിന്റെ സംഗീതസന്ധ്യ എന്നിവയും അരങ്ങേറി.