മലയാളം മിഷന്‍: കണിക്കൊന്ന സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി
Thursday, March 31, 2016 6:28 AM IST
ബംഗളൂരു: മലയാളം മിഷന്‍ സംഘടിപ്പിച്ച കണിക്കൊന്ന പരീക്ഷയില്‍ വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെ നടന്നു. മലയാളം മിഷന്‍ ബംഗളൂരു പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മലയാളം മിഷന്‍ രജിസ്ട്രാര്‍ സുധാകരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കെഎന്‍ഇ ട്രസ്റ് സെക്രട്ടറി സുധാകരന്‍ രാമന്തളി, കേരളസമാജം സെക്രട്ടറി റജികുമാര്‍, മലയാളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ ദാമോദരന്‍, കെ. വിനേഷ്, അസിസ്റന്റ് സെക്രട്ടറി സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നിലവില്‍ 30 കേന്ദ്രങ്ങളിലാണ് മലയാള ക്ളാസുകള്‍ നടക്കുന്നത്. സര്‍ട്ടിഫിക്കറ്റ് വിതരണത്തിന് ശേഷം പുതിയ ബാച്ചുകളുടെ പ്രാരംഭവും സൂര്യകാന്തി കോഴ്സുകളും ആരംഭിക്കും. കണിക്കൊന്ന പരീക്ഷയില്‍ വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും മലയാളം മിഷന്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു .

ഇന്നു രാവിലെ പത്തിന് ഹിറ മോറല്‍ സ്കൂളിന്റെ നേതൃത്വത്തില്‍ പത്തു പഠനകേന്ദ്രങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫ്രേസര്‍ ടൌണ്‍, കോള്‍സ് പാര്‍ക്ക് ഹിറ മോറല്‍ സ്കൂളില്‍ നടക്കുന്ന യോഗത്തില്‍ പഠന കേന്ദ്രങ്ങളുടെ ഉദ്ഘാടനം മലയാളം മിഷന്‍ രജിസ്ട്രാര്‍ സുധാകരന്‍ പിള്ള നിര്‍വഹിക്കും. ഹിറ ഫൌണ്േടഷന്‍ ചെയര്‍മാന്‍ കെ. മൂസ അധ്യക്ഷത വഹിക്കും. മലയാളം മിഷന്‍ ബംഗളൂരു പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍, ഹിറ ഫൌണ്േടഷന്‍ സെക്രട്ടറി ഷമീര്‍ മുഹമ്മദ്, കെഎന്‍ഇ ട്രസ്റ് സെക്രട്ടറി സുധാകരന്‍ രാമന്തളി, കേരളസമാജം സെക്രട്ടറി റജികുമാര്‍, മലയാളം മിഷന്‍ കോഃഓര്‍ഡിനേറ്റര്‍മാരായ പി.കെ. മുകുന്ദന്‍, കെ. ദാമോദരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പത്തു കേന്ദ്രങ്ങളില്‍ കൂടി ക്ളാസുകള്‍ ആരംഭിക്കുന്നതോടെ ബംഗളൂരുവിലെ പഠന കേന്ദ്രങ്ങളുടെ എണ്ണം നാല്പതാകും.വിവിധ കേന്ദ്രങ്ങളില്‍ ക്ളാസുകള്‍ക്ക് ബന്ധപ്പെടുക. : കോള്‍സ് പാര്‍ക്ക് -ഷമീര്‍ 9448458669, വിജ്ഞാന്‍ നഗര്‍ -ഷമീര്‍ 9845118959, ബെന്നാര്‍ഗട്ട റോഡ്- ഷിജാസ് 9243441277, നഗന ഹള്ളി - ഷാഹിര്‍ 7022033943, മഹാദേവ പുര - അഷ്റഫ് 9845118015, കോറമംഗല - അഷ്റഫ് 9448016069, ഇലക്ട്രോണിക് സിറ്റി - മുനീസ് 9845854245, വൈറ്റ് ഫീല്‍ഡ് -അസീം 9483501112, മജസറ്റിക് /ഒക്കലിപുരം - ഖാത്തിം 9448458669, സര്‍ജാപുര റോഡ് 97433619.