റോബോട്ട് നിര്‍മാണ പരിശീലന ക്യാമ്പ്
Friday, April 8, 2016 5:47 AM IST
ബംഗളൂരു: ധര്‍മാരാം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ ബംഗളൂരു സ്റാര്‍ട്ടിന്റെ നേതൃത്വത്തില്‍ അഞ്ചു മുതല്‍ 12 വരെ ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി 'റോബോട്ടിക് സമ്മര്‍ ക്യാമ്പ്' ഏപ്രില്‍ 11 മുതല്‍ സംഘടിപ്പിക്കും. ഐഐടി, ഓള്‍ഇന്ത്യ കൌണ്‍സില്‍ ഫോര്‍ റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍ (എഐസിആര്‍എ) എന്നിവയില്‍ നിന്നുള്ള പരിശീലകരാണ് ക്ളാസുകള്‍ നയിക്കുന്നത്.

ഇതില്‍ പങ്കെടുത്തു പരിശീലനം പൂര്‍ത്തിയാക്കുന്ന എല്ലാ കുട്ടികള്‍ക്കും ഡല്‍ഹി ഐഐടി, എഐസിആര്‍എ എന്നിവയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും ഓള്‍ ഇന്ത്യ റോബോട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരവും ലഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് പാരിഷ് ഓഫീസുമായോ (080 4111 6393) 9480300167 എന്ന മൊബൈല്‍ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.