ബംഗളൂരുവില്‍ നാലു വയസുകാരിയെ നൃത്താധ്യാപകന്‍ മാനഭംഗപ്പെടുത്തി
Sunday, May 8, 2016 6:49 AM IST
ബംഗളൂരു: നഗരത്തില്‍ സമ്മര്‍ക്യാമ്പിനിടെ നാലു വയസുകാരിയെ നൃത്താധ്യാപകന്‍ മാനഭംഗപ്പെടുത്തിയതായി പരാതി.

മേയ് മൂന്നിനു ബംഗളൂരുവിലെ സ്വകാര്യ സ്കൂളില്‍ നടന്ന ക്യാമ്പിനിടെ നൃത്താധ്യപകനായ യുവാവ് ബാലികയെ മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. ബാലികയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീറ്റര്‍(21) എന്നയാളെ പോലീസ് അറസ്റ് ചെയ്തു.

പോക്സോ നിയമപ്രകാരം അറസ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കിയശേഷം പോലീസ് കസ്റഡിയില്‍വിട്ടു. ബാലികയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയതായി പോലീസ് അറിയിച്ചു. 2014ല്‍ സമാനമായ സംഭവം ബംഗളൂരുവില്‍ നടന്നിരുന്നു. അന്നു ആറുവയസുകാരിയാണ് മാനഭംഗത്തിനിരയായത്.