ഫൊക്കാന വനിതാ ഫോറം: ഡോ. ആനി കോശി ചെയര്‍പേഴ്സണ്‍, ക്ളാരമ്മ മാത്യൂസ് സെക്രട്ടറി
Thursday, May 12, 2016 4:56 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാന വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, ജനോപകരപ്രതമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും പ്രവര്‍ത്തിക്കുന്നു.

ഫൊക്കാനാ ചാരിറ്റി രംഗത്ത് സജീവമാകണമെന്നാണു വനിതാ ഫോറത്തിന്റെ പക്ഷം. പക്ഷേ അത് നാടിനെ മാത്രം ഉന്നംവച്ചായിരിക്കരുത്. ഇവിടെ എത്രപേര്‍ ജോലിയില്ലാതെയും, രോഗം വന്നും കഷ്ടപ്പെടുന്നു. അവരെയാണ് ആദ്യം സഹായിക്കേണ്ടത്. ചാരിറ്റിയുടെ ഗുണം അവര്‍ക്കുകൂടി ലഭിക്കണം. അല്ലെങ്കില്‍ സംഘടനയും പ്രവര്‍ത്തനവുമൊക്കെ വെറുമൊരു ഒത്തുകൂടലായി ചുരുങ്ങും. ഒരു നേട്ടങ്ങളും ഉണ്ടാകാതെ പോകുംമെന്നും വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.

ഇങ്ങനെയൊക്കെയെങ്കിലും വനിതകള്‍ക്കു മലയാളി സമൂഹത്തിലും വീട്ടിലും അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്നവര്‍ പറയുന്നു. പല വീടുകളിലും വനിതകളാണു കൂടുതല്‍ സമ്പാദിക്കുന്നതും. എന്നാലും അവര്‍ക്ക് അംഗീകാരമോ അവകാശമോ ഇല്ല. ഇതു മലയാളി സമൂഹത്തിന്റെ പ്രത്യേകതയാണ്. ഹുസ്റന്‍ റിജിന്റെ ഭാരവാഹികള്‍ ഡോ. ആനി കോശി -ചെയര്‍പേഴ്സണ്‍, സെക്രട്ടറി- ക്ളാരമ്മ മാത്യൂസ് , ട്രഷറര്‍- മറിയാമ്മ ഉമ്മന്‍ , വൈസ് പ്രസിഡന്റ് -പോന്നു പിള്ള , ജോയിന്റ് സെക്രട്ടറി -ലിലമ്മ ജോണ്‍ തുടങ്ങിവരെ നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട് അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍