ഇഫ്താർ സംഗമം നടത്തി
Tuesday, July 5, 2016 3:53 AM IST
ബംഗളൂരു: മലബാർ മുസ്്ലിം അസോസിയേഷൻ മജെസ്റ്റിക് ബ്രാഞ്ച് കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. എംഎംഎ വൈസ് പ്രസിഡന്റ് അഡ്വ. പി. ഉസ്മാൻ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹാരിസ് അധ്യക്ഷത വഹിച്ചു. റഈസ് ഫൈസി പ്രാർഥനയ്ക്ക് നേതൃത്വം നല്കി. ജനറൽ സെക്രട്ടറി ടി.സി. ഷബീർ, എംഎംഎ സെക്രട്ടറി ടി.സി. സിറാജ്, കെ.സി. ഖാദർ, ഷംസുദീൻ കൂടാളി, പി.എം. അബ്ദുൾ ലത്തീഫ് ഹാജി, റാഷിദ്, മൊയ്തു, എം.കെ. നൗഷാദ്, റഫീഖ്, അഷ്റഫ്, നിയാസ് എന്നിവർ സംസാരിച്ചു.