ബിബിഎംപി ജീവനക്കാരെ കൂട്ടത്തോടെ സ്‌ഥലംമാറ്റുന്നു
Saturday, July 30, 2016 2:51 AM IST
ബംഗളൂരു: ബൃഹത് ബംഗളൂരു നഗരപാലികെ ജീവനക്കാർക്ക് കൂട്ടത്തോടെ സ്‌ഥലംമാറ്റം. മൂന്നു വർഷമായി ഒരേ പദവിയിലിരിക്കുന്ന ജീവനക്കാരെയാണ് സ്‌ഥലംമാറ്റുന്നത്. ഇതിനായി 1,280 ജീവനക്കാരുടെ പട്ടിക ബിബിഎംപി കമ്മീഷണർ എൻ. മഞ്ജുനാഥ പ്രസാദ് തയാറാക്കിയിട്ടുണ്ട്. മറ്റു വകുപ്പുകളിൽ നിന്ന് ബിബിഎംപിയിലേക്ക് എത്തിക്കേണ്ടവരുടെ പട്ടികയും തയാറാക്കി. സ്‌ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിയമതടസങ്ങൾ നേരിടുന്നതിന് ഹൈക്കോടതിയെ കാര്യങ്ങൾ മുൻകൂട്ടി ധരിപ്പിക്കുന്നതിനും നടപടി സ്വീകരിക്കും.