ബാസിൽഡണിൽ യുക്മ ഈസ്റ്റ് ആംഗ്ലീയ റീജണൽ കലാമേള ഒക്ടോബർ 15ന്
Saturday, July 30, 2016 8:28 AM IST
ലണ്ടൻ: യുക്മ ദേശീയ കലാമേളയോടനുബന്ധിച്ചു നടക്കുന്ന റീജണൽ കലാമേളകളിൽ ഈസ്റ്റ് ആംഗ്ലിയ കലാമേള ഒക്ടോബർ 15നു ബാസിൽഡനിൽ നടക്കും.

ബസിൽഡനിലെ ലീൻസ്റ്റർ റോഡിലുള്ള ജയിംസ് ഹോൺസ്ബി സ്കൂളിലാണ് കലാമേള. കലാമേളയോടനുബന്ധിച്ചുള്ള പ്രാഥമിക ഒരുക്കങ്ങൾ റീജണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

ഒക്ടോബർ 15നു രാവിലെ ഒൻപതിനു മത്സരങ്ങൾ ആരംഭിക്കും. മത്സര ക്രമവും മത്സരാർഥികളുടെ ഇനം തിരിച്ചുള്ള വിവരങ്ങളും കലാമേളയ്ക്ക് മുൻപായി പ്രസിദ്ധീകരിക്കുമെന്നു റീജണൽ പ്രസിഡന്റ് രഞ്ജിത്ത് കുമാർ അറിയിച്ചു. എല്ലാ അസോസിയേഷൻ അംഗങ്ങളും രജിസ്ട്രേഷനായുള്ള പ്രാരംഭ നടപടികൾ ആരംഭിക്കണമെന്നു റീജണൽ സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ അസോസിയയേഷനുകൾക്കു സന്ദേശം നൽകി.

റീജണിന്റെ കീഴിലുള്ള അംഗ അസോസിയേഷനുകൾ മത്സരാർഥികളുടെ പേരു വിവരങ്ങൾ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ലെരൃലമേൃ്യൗൗസാമലമെമേിഴഹശമ*്യമവീീ.രീ.ൗസ എന്ന ഇമെയിൽ വിലാസത്തിൽ സെക്രട്ടറിക്കു നല്കേണ്ടതാണ്.

റീജണിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുകയും എല്ലാ അസോസിയേഷനുകൾക്കും തുല്യ പങ്കാളിത്തവും നല്കി കാലാമേള വൻവിജയകരമാക്കാനാണ് റീജണിന്റെ ശ്രമമെന്നു രഞ്ജിത്ത് കുമാർ അറിയിച്ചു. ഇതിനായി ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാൻസിസ് കവളക്കാട്ടിന്റെ മേൽനോട്ടത്തിൽ പ്രത്യേക കമ്മിറ്റിയും ഉടൻ തന്നെ രൂപീകരിക്കാനും തീരുമാനമായി. രജിസ്ട്രേഷനായുള്ള അപേക്ഷാ ഫാറവും നിയമാവലിയും ഉടൻ തന്നെ പ്രസിദ്ധീകരിക്കും.

വിവരങ്ങൾക്ക്: രഞ്ജിത്ത് കുമാർ 07796 88 6931, ഓസ്റ്റിൻ അഗസ്റ്റിൻ 07889 869216.