ചൈനീസ് ടൂറിസ്റ്റിന് ഇടം കിട്ടിയത് ജർമൻ അഭയാർഥി ഹോസ്റ്റലിൽ
Tuesday, August 9, 2016 8:23 AM IST
ബർലിൻ: ചൈനീസ് വിനോദസഞ്ചാരി ജർമനിയിൽ രണ്ടാഴ്ച താമസിച്ചത് അഭയാർഥി ക്യാമ്പിൽ. മോഷണത്തെക്കുറിച്ചു റിപ്പോർട്ടു ചെയ്യാനുള്ളതെന്നു കരുതി അഭയാർഥിത്വ അപേക്ഷ പൂരിപ്പിച്ചു നൽകിയതാണ് ഇങ്ങനെയൊരു അമളി പറ്റാൻ കാരണം.

ജർമൻ ഭാഷയോ ഇംഗ്ലീഷ് ഭാഷയോ ഈ മുപ്പത്തൊന്നുകാരനു വശമില്ലാതിരുന്നതും കാരണമായതായി അധികൃതർ. ഇയാൾ മെഡിക്കൽ ചെക്കപ്പ് പൂർത്തിയാക്കുകയും വിരലടയാളം നൽകുകയും ചെയ്തിരുന്നു.

സ്റ്റുട്ട്ഗാർട്ടിൽ വച്ച് പഴ്സ് മോഷണം പോയപ്പോഴാണ് പോലീസിൽ റിപ്പോർട്ടിൽ ചെയ്യാൻ ശ്രമം നടത്തി, സ്വയം അഭയാർഥിയായത്. ഒടുവിൽ, ചൈനീസ് ഭാഷയായ മാൻഡരിൻ സംസാരിക്കാൻ അറിയുന്ന ഒരാളാണ് പ്രശ്നം പരിഹരിച്ചത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ