വാവുബലി തർപ്പണം നടത്തി
Wednesday, August 10, 2016 4:56 AM IST
ബംഗളൂരു: കർക്കടകവാവി നോടനു ബന്ധിച്ച് കെഎൻ എസ്എസ് ബൊമ്മനഹള്ളി കരയോഗത്തിന്റെ ആഭിമുഖ്യ ത്തിൽ ഓഗസ്റ്റ് രണ്ടിന് വാവുബലി തർപ്പണം സിങ്ങസാന്ദ്ര തടാകത്തിൽ നടത്തി. രാവിലെ ഗണപതി ഹോമത്തിനു ശേഷം അഞ്ചു മണിയോടെ ചടങ്ങുകൾ ആരംഭിച്ചു.

ജ്യോതിഷ പണ്ഡിതനും തന്ത്രിയുമായ ചേർത്തല ഇരവൂർ പെരുമന ഇല്ലം മുരളീധരൻ നമ്പൂതിരിപ്പാട് ബലികർമങ്ങൾക്കു നേതൃത്വം നൽകി.

പിതൃക്കളുടെ ആത്മാവിനു ശാന്തിയും മോക്ഷവു മേകാൻ സൗത്ത് ബംഗളൂരുവിലെ അഞ്ഞൂറോളം പേർ സിങ്ങസാന്ദ്ര തടാകത്തിൽ പിതൃബലി നടത്തി.