വിജയനഗർ ഇടവകയിൽ വിശ്വാസോത്സവ്– 2016
Thursday, August 11, 2016 5:59 AM IST
ബംഗളൂരു: വിജയനഗർ മേരിമാതാ ഇടവകയിലെ മതബോധന ദിനവും അവാർഡ്ദാന ചടങ്ങും ‘വിശ്വാസോത്സവ് 2016 ‘ എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജൂലൈ 31ന് രാവിലെ ഒമ്പതിന് ആഘോഷമായ ദിവ്യബലിക്ക് മാണ്ഡ്യ രൂപത ബൈബിൾ, വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി റവ.ഡോ. തോമസ് കല്ലുകളം സിഎംഐ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് 10.30നു ചേർന്ന പൊതുയോഗത്തിൽ റവ.ഡോ. തോമസ് കല്ലുകളം സിഎംഐ മുഖ്യാതിഥി ആയിരുന്നു. വികാരി ഫാ. ജോബി വാക്കാട്ടിൽ പുത്തൻപുരയിൽ സിഎംഎഫ് അധ്യക്ഷത വഹിച്ചു.

ബ്രദർ ടോണി മുണ്ടുചാലിൽ, സെക്രട്ടറി കെ.ഡി. പീറ്റർ, ഹെഡ്മാസ്റ്റർ പി.ഇ. വിൻസെന്റ് എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ വർഷത്തെ വിശ്വാസ പരിശീലന പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും മുഴുവൻദിന ഹാജരുള്ള വിദ്യാർ ഥികൾക്കും അധ്യാപകർക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. കഴിഞ്ഞ വർഷം പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ മെൽവിൻ വിൻസെന്റ്, ജേക്കബ് ഫ്രാങ്കോ, മധുമിത ആന്റണി എന്നിവർക്ക് കാഷ് അവാർഡ് സമ്മാനിച്ചു.

മാണ്ഡ്യ രൂപത മതബോധന കേന്ദ്രം നടത്തിയ സ്കോളർഷിപ്പ് പരീക്ഷ യിൽ വിജയികളായ മധുമിത ആന്റണി, കെ.എസ്. സച്ചിൻ എന്നീ വിദ്യാർഥികളെയും വിശ്വാസപരിശീലനത്തിൽ ദീർഘകാല സേവ നത്തിനുള്ള അവാർഡ് നേടിയ അധ്യാപകരായ അൽഫോ ൻസ് ജോസഫ്, കെ.എൽ. ലീജ, മുഴുവൻദിന ഹാജരുള്ള അധ്യാപിക ഫിലോമിന ഷാലറ്റ് എന്നിവരെയും ആദരിച്ചു. തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.