ഭീകരത വന്നത് അഭയാർഥികളിലൂടെയല്ല: മെർക്കൽ
Friday, August 19, 2016 8:15 AM IST
ബർലിൻ: ജർമനിയിൽ ഭീകരാവാദം എന്ന ആശയം കൊണ്ടുവന്നത് അഭയാർഥികളല്ലെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ.

സ്റ്റേറ്റ് ഇലക്ഷനുകൾക്ക് മുന്നോടിയായുള്ള പ്രചാരണ റാലിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ചാൻസലർ. അഭയാർഥികളും ഭീകരതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് പ്രതികരണം.

അഭയാർഥികളെ പാട്ടിലാക്കാൻ ഭീകരവാദികൾ ശ്രമിക്കുന്നുണ്ടാവാം. എന്നാൽ, ഐഎസ് ആശയങ്ങൾ അഭയാർഥികൾ വരും മുൻപു തന്നെ ജർമനിയിൽ ഉള്ളതാണ്.

സ്റ്റേറ്റുകൾക്ക് കൂടുതൽ അധികാരങ്ങൾ നൽകിയും പോലീസ് സേനയുടെ അംഗബലം വർധിപ്പിച്ചും ഭീകരവാദത്തെ നേരിടാനാണ് ഉദ്ദേശിക്കുന്നതെന്നും മെർക്കൽ വ്യക്‌തമാക്കി.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ