ബ്രെക്സിറ്റ് ചർച്ചകൾക്ക് യൂറോപ്യൻ നേതാക്കൾ ഒത്തുചേരുന്നു
Friday, August 19, 2016 8:17 AM IST
റോം: യൂറോപ്യൻ യൂണിയൻ അംഗത്വത്തിൽനിന്നു പിൻമാറാനുള്ള ബ്രിട്ടന്റെ തീരുമാനം നടപ്പാക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കായി യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇറ്റാലിയൻ ദ്വീപിൽ ഒത്തുചേരുന്നു.

ഇറ്റാലിയൻ പ്രധാനമന്ത്രി മാറ്റിയോ റെൻസി ആതിഥ്യം വഹിക്കുന്ന യോഗത്തിൽ ജർമൻ ചാൻസലർ ആംഗല മെർക്കൽ, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദ് തുടങ്ങിയവരും പങ്കെടുക്കും.

ബ്രാറ്റിസ്ലാവയിൽ അടുത്ത മാസം നടക്കുന്ന അനൗദ്യോഗിക യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കു മുന്നോടിയായുള്ള ചർച്ചകളാണ് ഇറ്റാലിയൻ ദ്വീപായ വെന്റോറ്റീനിൽ ഉദ്ദേശിക്കുന്നത്. ഇതിൽ ബ്രിട്ടീഷ് പ്രതിനിധികളാരും പങ്കെടുക്കുന്നില്ല.

യൂറോപ്യൻ യൂണിയൻ സ്‌ഥാപിക്കപ്പെട്ട സമയത്ത് വെന്റീറ്റീൻ വഹിച്ച ചരിത്രപരമായ പങ്കു കൂടി കണക്കെലെടുത്താണ് കൂടിക്കാഴ്ചയ്ക്ക് റെൻസി ഇവിടം തന്നെ തെരഞ്ഞെടുത്തിരിക്കുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ