മാർപാപ്പയും സുക്കർബർഗും കൂടിക്കാഴ്ച നടത്തി
Tuesday, August 30, 2016 8:13 AM IST
വത്തിക്കാൻസിറ്റി:ഫെയ്സ്ബുക്ക് സ്‌ഥാപകനും മേധാവിയുമായ മാർക്ക് സുക്കർബർഗ് വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ആശയവിനിമയത്തിനുള്ള സാങ്കേതിക വിദ്യകൾ എങ്ങനെ ദാരിദ്ര്യ നിർമാർജനത്തിന് ഉപയോഗിക്കാം എന്നതായിരുന്നു ചർച്ചാ വിഷയം.

ഇതേ മാർഗത്തിലൂടെ എങ്ങനെ ഏറ്റുമുട്ടൽ സംസ്കാരം ഒഴിവാക്കാനും പ്രതീക്ഷയുടെ സന്ദേശം നൽകാനും സാധിക്കുമെന്നും ഇരുവരും ചർച്ച ചെയ്തതായി വത്തിക്കാൻ വക്‌താവ് ഗ്രെഗ് ബുർക്കെ പറഞ്ഞു.

മാർപാപ്പ താമസിക്കുന്ന സാന്റ മാർത്ത ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയ്ക്ക് അനൗപചാരിക സ്വഭവാമാണുണ്ടായിരുന്നത്. സുക്കർബർഗിനൊപ്പം ഭാര്യ പ്രിസ്കില്ല ചാനും പങ്കെടുത്തു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ