കേരള സമാജം വിയന്നയുടെ ഓണാഘോഷം സെപ്റ്റംബർ 10ന്
Thursday, September 1, 2016 5:46 AM IST
വിയന്ന: ഓസ്ട്രിയയിലെ ആദ്യകാല മലയാളി സംഘടനയായ കേരള സമാജം വിയന്നയുടെ 38–ാമത് വാർഷികവും ഓണഘോഷവും ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാചരണവും സെപ്റ്റംബർ 10ന് (ശനി) ആഘോഷിക്കുന്നു.

വൈകുന്നേരം ആറിനു നടക്കുന്ന ആഘോഷ പരിപാടിയിൽ ഇന്ത്യൻ സ്‌ഥാനപതി രാജീവ് മിശ്ര മുഖ്യാതിഥി ആയിരിക്കും. സാംസ്കാരിക സമ്മേളനം കലാവിരുന്ന് എന്നിവ ആഘോഷത്തിന്റെ ഭാഗമായിരിക്കും. ആഘോഷ പരിപാടിയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും സംഘാടകർ സ്വാഗതം ചെയ്തു.

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഢലിൗല: ഢഒട ഢലൃമിെമേഹേൗിഴ്വെലേിൃൗാ എഹീൃശററെീൃള, അിഴലൃലൃ ടേൃമത്മല 14, 1210 ണശലി

<ആ>റിപ്പോർട്ട്: ജോബി ആന്റണി