മാപ്പ് ഓണം: ഒരുക്കങ്ങൾ പൂർത്തിയായി
Saturday, September 3, 2016 2:33 AM IST
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ (മാപ്പ്) 2016–ലെ ഓണാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വിവിധ കമ്മിറ്റിക്കാർ അറിയിച്ചു.

സെപ്റ്റംബർ പത്തിനു ശനിയാഴ്ച രാവിലെ പത്തു മുതൽ ഫിലഡൽഫിയയിലെ അസൻഷൻ മാർത്തോമാ ചർച്ച് ഓഡിറ്റോറിയത്തിൽ (10197 ചീൃവേലമെേ അ്ല, ജവശഹമറലഹുവശമ, ജഅ 19116) വച്ചു നടത്തപ്പെടുന്ന ഓണാഘോഷ പരിപാടിയിൽ അമേരിക്കയിലെ വിവിധ സ്‌ഥലങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്‌തികൾ പങ്കെടുക്കും.

അമേരിക്കയിലെ പ്രവാസി മാധ്യമ പ്രവർത്തകൻ ഡോ. കൃഷ്ണ കിഷോർ മുഖ്യാതിഥിയായിരിക്കും. ഫോമയുടെ 2017 –18–ലെ നിയുക്‌ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറൽ സെക്രട്ടറി ജിബി എം. തോമസ്, ഫോമയുടെ മറ്റ് നേതാക്കന്മാർ, വിവിധ സംഘടനാ പ്രതിനിധികൾ, ട്രൈസ്റ്റേറ്റ് ഏരിയയിലെ വിവിധ കലാ–സാംസ്കാരിക നേതാക്കൾ എന്നിവർ ഓണപരിപാടികളിൽ സംബന്ധിക്കും.

രാവിലെ പത്തിനു ആരംഭിക്കുന്ന ഓണാഘോഷ പരിപാടികൾ ചെണ്ടമേളങ്ങളുടെ അകമ്പടിയോടും, താലപ്പൊലികളോടുംകൂടിയുള്ള ഘോഷയാത്രയിൽ മാവേലി മന്നനെ വരവേൽക്കും. വിഭവസമൃദ്ധമായ ഓണസദ്യ, ഗാനമേള, വിവിധ നൃത്തനൃത്യങ്ങൾ, വിവിധ കലാപരിപാടികൾ, തായമ്പക, തിരുവാതിരകളി, ഓണപൂക്കളം, പ്രമുഖ വ്യക്‌തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുസമ്മേളനം, അവാർഡ് ദാനം എന്നിവ ഇത്തവണത്തെ ഓണാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടും.

ഓണാഘോഷ പരിപാടികളുടെ എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി പ്രസിഡന്റ് ഏലിയാസ് പോൾ, വൈസ് പ്രസിഡന്റ് ഡാനിയേൽ പി. തോമസ്, ജനറൽ സെക്രട്ടറി ചെറിയാൻ കോശി, സെക്രട്ടറി സിജു ജോൺ, ട്രഷറർ യോഹന്നാൻ ശങ്കരത്തിൽ, അക്കൗണ്ടന്റ് ജോൺസൺ മാത്യു എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഏലിയാസ് പോൾ (പ്രസിഡന്റ്) 267 262 0179, ചെറിയാൻ കോശി (ജനറൽ സെക്രട്ടറി) 201 286 9169, യോഹന്നാൻ ശങ്കരത്തിൽ (ട്രഷറർ) 215 778 0162. വാർത്ത അയച്ചത്: യോഹന്നാൻ ശങ്കരത്തിൽ.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം