അയർലൻഡിൽ ചിത്രികരിച്ച ആൽബം ‘പൂക്കാലം’ റിലീസ് ചെയ്തു
Tuesday, September 6, 2016 6:45 AM IST
ഡബ്ലിൻ: മാഹാകവി കുമാരനാശാന്റെ പുഷ്പവാടി എന്ന കവിതാസമാഹാരത്തിൽ നിന്നും എടുത്ത പൂക്കാലം എന്ന കവിതക്ക്, പുതിയ രീതിയിൽ സംഗീതം കൊടുത്തുകൊണ്ട് ക്രിഷ് കിംഗ് കുമാർ ആലപിച്ച ഗാനം യുട്യൂബിൽ റിലീസ് ചെയ്തു.

കേരളത്തിന്റെ സാഹിത്യ ലോകത്തിൽ കുമാരനാശാൻ എന്ന കവിയെ വളർന്നുവരുന്ന പുതുതലമുറ ഗായകർക്ക് കൂടുതൽ അറിയുവാൻ ഇടവരുത്തുന്നതാണ് പൂക്കാലം. ഇതിന്റെ സംഗീതവും ചിത്രസംയോജനവും ചെയ്തിരിക്കുന്നത് ശ്യാം ഇസാദും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രിൻസ് ജോസഫ് അങ്കമാലിയുമാണ്.

ഓണത്തോടനുബന്ധിച്ചു കുട്ടികൾക്കുവേണ്ടി ചെയ്ത ഈ ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത് ക്രിഷ് കിംഗ് കുമാർ, ലക്ഷ്മിപ്രിയ കിംഗ് കുമാർ, ആൻസ്റ്റീന മേരി അനിത്, നവ്യ ലാലു, അനില അനിൽ, ഐലീൻ എൽസ റെജി, അഞ്ജലി ശിവ നന്ദകുമാർ, ഉമാ ശങ്കർ, ഐലിസ്റ്റർ ജേക്കബ് ആനിത്, ഓസ്വിൻ സ്കറിയ, തേജ റോസ് ടിജോ എന്നിവരാണ്.

യു ട്യൂബ് ലിങ്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ജീീസസൗിിശവേമ ങൗഹഹമ ജീലശേര അഹയൗാ യ്യ ഗൃശവെ ഗശിഴ ഗൗാമൃ.