കുടിവെള്ള പ്രശ്നം : മെഗാ പദ്ധതിയുമായി സർക്കാർ
Sunday, September 11, 2016 7:37 AM IST
ബംഗളൂരു: സംസ്‌ഥാനത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ മെഗാ പദ്ധതി ആവിഷ്കരിച്ച് സർക്കാർ. 45,000 കോടി രൂപയാണ് പദ്ധതിക്ക് ചെലവു പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള പദ്ധതിനിർദേശം വൈകാതെ കേന്ദ്ര സർക്കാരിനു സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കേന്ദ്ര പിന്തുണ ലഭിച്ചാൽ അന്തിമ റിപ്പോർട്ടിന് അനുമതി നല്കും.