ബംഗളൂരു മലയാളി ഫോറം ഓണാഘോഷം
Sunday, September 11, 2016 7:37 AM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ ഓണാഘോഷവും നാലാമത് വാർഷികദിനവും ഈമാസം 18ന് രാവിലെ ഒമ്പതു മുതൽ ജയനഗർ ഫോർത്ത് ബ്ലോക്കിലുള്ള ശ്രീകൃഷ്ണ കല്യാണമണ്ഡപത്തിൽ നടക്കും. ആഘോഷപരിപാടികളോടനുബന്ധിച്ച് അത്തപ്പൂക്കള മത്സരം, പായസമത്സരം, സ്കോളർഷിപ്പ് വിതരണം, ഓണസദ്യ, കുങ്ഫു ഷോ, മണികണ്ഠൻ വടകര അവതരിപ്പിക്കുന്ന സംഗീതസന്ധ്യ, സാംസ്കാരിക സമ്മേളനം തുടങ്ങിയവ അരങ്ങേറും.

കേന്ദ്രമന്ത്രി സദാനന്ദഗൗഡ, കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎൽഎ സി.കെ. ശശീന്ദ്രൻ, കർണാടക ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി, നോർക്ക സ്പെഷൽ ഓഫീസർ ട്രീസ തോമസ് തുടങ്ങിയവർ വിശിഷ്‌ടാതിഥികളായിരിക്കും. ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ പ്രസിഡന്റ് അഡ്വ. മെന്റോ ഐസക് അധ്യക്ഷത വഹിച്ചു. ഷിബു ശിവദാസ്, സൈമൺ തലകോടൻ, മധു കലമാനൂർ, പി.ജെ. ജോജോ, പ്രകാശ് തോമസ്, ബീന, ഓമന ജേക്കബ്, എസ്.എസ്. അർജുൻ, രാമകൃഷ്ണൻ നായർ, ഡോ. മൃണാളിനി പത്മനാഭൻ, ബെന്നി സെബാസ്റ്റ്യൻ, ഷാജി ആർ. പിള്ള തുടങ്ങിയവർ പങ്കെടുത്തു. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും വിശദവിവരങ്ങൾക്കുമായി ബന്ധപ്പെടേണ്ട നമ്പർ: 9845426225, 9448509121.