ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 15ന്
Monday, September 19, 2016 4:23 AM IST
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസും ഡബ്ലിൻ ചലഞ്ചേഴ്സ് ബാഡ്മിന്റൺ ക്ലബും ചേർന്ന് ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുന്നു.

ഡബ്ല്യുഎംസി ചലഞ്ചേഴ്സ് കപ്പിനുവേണ്ടിയുള്ള മത്സരങ്ങൾ ഒക്ടോബർ 15ന് (ശനി) ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിലാണ് മത്സരം. ലീഗ്, ലെഷർ വിഭാഗങ്ങളിൽ ഡബിൾസ് ടീമുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനർഹത.
ജേതാക്കൾക്ക് ട്രോഫിയും കാഷ് പ്രൈസുമാണ് സമ്മാനം.

വിവരങ്ങൾക്ക്: കിഷോർ ജോർജ് 0899671675 , സാബു ഏലിയാസ് 0899562000, സജി ജേക്കബ് 0876286281.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ