മാർത്തോമ സീനിയർ ഫെല്ലോഷിപ്പ് കോൺഫറൻസിന് ഇന്നു തിരിതെളിയും
Thursday, September 29, 2016 7:08 AM IST
ന്യൂയോർക്ക്: ദൈവസാന്നിധ്യം നിന്നോടുകൂടെയുള്ളതുകൊണ്ട് ഭയാശങ്കകളില്ലാതെ ധൈര്യമായിരിക്കുക എന്ന വാഗ്ദാനം ചിന്താവിഷയമാക്കി മാർത്തോമ സഭ നോർത്ത് അമേരിക്ക –യൂറോപ്പ് ഭദ്രാസനത്തിലെ സീനിയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള മൂന്നാമത് കോൺഫറൻസിന് സെപ്റ്റംബർ 28ന് വൈകുന്നേരം ആറിന് ന്യൂയോർക്കിൽ തിരിതെളിയും.

ക്വീൻസ് വില്ലേജിലെ സെന്റ് ജോൺസ് മാർത്തോമ ചർച്ച് ആതിഥേയത്വം വഹിക്കുന്ന കോൺഫറൻസിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കോൺഫറൻസ് പ്രസിഡന്റ് റവ. ഐസക് പി. കുര്യൻ, ജനറൽ കൺവീനർ സി.വി. സൈമൺകുട്ടി എന്നിവർ സംയുക്‌ത പ്രസ്താവനയിൽ അറിയിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഐസക് മോർ പീലക്സിനോസ് എപ്പിസ്കോപ്പ, ഡോ. യുയാക്കീം മോർ കൂറിലോസ് എന്നിവരുടെ നേതൃത്വവും പ്രഭാഷണങ്ങളും കോൺഫറൻസിലുണ്ടാകും. ഭദ്രാസന സെക്രട്ടറി റവ. ഡെന്നി ഫിലിപ്പ്, റവ. ബൈജു മർക്കോസ് (ലൂഥറൻ സ്കൂൾ ഓഫ് തിയോളജി, ഷിക്കാഗോ) എന്നിവർ വിവിധ ക്ലാസുകളും ചർച്ചകളും നയിക്കും. ശനിയാഴ്ച കോൺഫറൻസ് സമാപിക്കും.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം