ബ്രെക്സിറ്റ് പ്രതിസന്ധികളെ അതിജീവിക്കാൻ ബ്രിട്ടീഷ് സമ്പദ് വ്യവസ്‌ഥയ്ക്കാകും: തെരേസ മേ
Wednesday, October 5, 2016 8:09 AM IST
ലണ്ടൻ: ബ്രെക്സിറ്റ് നടപ്പാകുന്നതോടെ വരാനിടയുള്ള പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും അനായാസം അതിജീവിക്കാൻ ബ്രിട്ടീഷ് സമ്പദ് വ്യവസ്‌ഥയ്ക്ക് കരുത്തുണ്ടെന്ന് പ്രധാനമന്ത്രി തെരേസ മേ.

ബ്രെക്സിറ്റ് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ തീരുമാനിക്കപ്പെട്ടതോടെ പൗണ്ടിന്റെ മൂല്യം ഇടിയുകയും അടുത്ത വർഷത്തേക്കുള്ള വളർച്ചാ പ്രതീക്ഷ കുറയ്ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആത്മവിശ്വാസ പ്രകടനം.

ഡോളറിനെതിരേ 31 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കാണ് പൗണ്ടിന്റെ മൂല്യം ഇടിഞ്ഞത്. ബ്രിട്ടന്റെ അടുത്ത വർഷത്തെ പ്രതീക്ഷിത ജിഡിപി വളർച്ച 1.1 ശതമാനമായി ചുരുക്കിയത് ഐഎംഎഫും.

അതേസമയം, എഫ്ടിഎസ്ഇ പതിനെട്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തുകയും ചെയ്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ