കാവ്യ–സംഗീതസദസ് സംഘടിപ്പിച്ചു
Friday, October 7, 2016 8:40 AM IST
ബംഗളൂരു: ബംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം ഓണാഘോഷത്തോടനുബന്ധിച്ച് നഗരത്തിലെ മലയാളി ഗായകരെ അണിനിരത്തി സാഹിത്യമൂല്യമുള്ള ഗാനങ്ങളുടെ കാവ്യ–സംഗീത സദസ് സംഘടിപ്പിച്ചു. അൾസൂർ മാരപ്പ റോഡ് കെഎൻഇ സ്കൂളിൽ നടന്ന കാവ്യ സംഗീതം പരിപാടിയിൽ ഇരുപതോളം ഗായകർക്കൊപ്പം ബംഗളൂരുവിലെ സാംസ്കാരിക പ്രമുഖർ പങ്കെടുത്തു. മികച്ച പരിഭാഷയ്ക്കുള്ള മഹാകവി പി. ഫൗണ്ടേഷന്റെ തേജസ്വിനി അവാർഡ് വാങ്ങിയ എഴുത്തുകാരൻ സുധാകരൻ രാമന്തളിയെ യോഗത്തിൽ ആദരിച്ചു. ഫോറം പ്രസിഡന്റ് സി.ഡി. ഗബ്രിയേൽ അധ്യക്ഷത വഹിച്ചു. പരിപാടികൾക്ക് സെക്രട്ടറി തങ്കച്ചൻ പന്തളം നേതൃത്വം നല്കി.