ദസറ: സന്ദർശകർക്കായി സ്പെഷൽ ട്രെയിനുകൾ
Friday, October 14, 2016 1:21 AM IST
മൈസൂരു: ദസറയോടനുബന്ധിച്ച് സന്ദർശകർക്കായി 11ന് പ്രത്യേക ട്രെയിനുകൾ ദക്ഷിണ പശ്ചിമ റെയിൽവേ അനുവദിച്ചു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പുതിയ തീരുമാനം. രാത്രി 8.30ന് മൈസൂരു–ചാമരാജനഗർ പാസഞ്ചർ (06207), രാത്രി 10.30ന് മൈസൂരു–ബംഗളൂരു പാസഞ്ചർ (06215), 12.35ന് ചാമരാജനഗർ– മൈസൂരു പാസഞ്ചർ (06208), പുലർച്ചെ രണ്ടിന് ബംഗളൂരു–മൈസൂരു പാസഞ്ചർ (06216) എന്നിവയാണ് സ്പെഷൽ ട്രെയിനുകൾ.

കൂടാതെ, മൈസൂരു–ശിവമോഗ പാസഞ്ചർ (56269/56270), മൈസൂരു– ബംഗളൂരു പാസഞ്ചർ (56263/56264), മൈസൂരു–ചാമരാജനഗർ പാസഞ്ചർ (56204/56203), മൈസൂരു–ചാമരാജനഗർ പാസഞ്ചർ (56208/56207), മൈസൂരു–താലഗുപ്പ പാസഞ്ചർ (56276/56275) എന്നീ ട്രെയിനുകളിൽ ചൊവ്വാഴ്ച വരെ രണ്ടു ജനറൽ കോച്ചുകൾ അനുവദിച്ചിട്ടുണ്ട്.