എലിസബത്ത് രാജ്‌ഞിക്ക് ഭരണകാലത്തിന്റെ റിക്കാർഡ്
Saturday, October 15, 2016 8:11 AM IST
ലണ്ടൻ: തായ്ലൻഡ് രാജാവ് ഭൂമിബോൽ അതുല്യതേജിന്റെ അന്ത്യത്തോടെ ജീവിച്ചിരിക്കുന്നവരിൽ ലോകത്ത് ഏറ്റവും കൂടുതൽ കാലം രാജഭരണം നിർവഹിച്ച ആൾ എന്ന ബഹുമതി ഇനി ബ്രിട്ടനിലെ എലിസബത്ത് രാജ്‌ഞിക്ക് സ്വന്തം.

70 വർഷത്തെ രാജഭരണത്തിന് വിരാമമിട്ടാണ് 88–ാമത്തെ വയസിൽ കഴിഞ്ഞ ദിവസം അതുല്യതേജ് ലോകത്തോട് വിടപറഞ്ഞത്. 1946ൽ അധികാരത്തിൽ ഏറിയ അദ്ദേഹം എഴുപത് വർഷവും നാലു മാസവുമാണ് അധികാരത്തിൽ പിന്നിട്ടത്.

1952ൽ 25–ാം വയസിലാണ് എലിസബത്ത് രാജ്‌ഞി ഈ പദവിയിലത്തെിയത്. രാജ്‌ഞിക്ക് 90 വയസായി. ഏതാനും വർഷം കൂടി കഴിഞ്ഞാൽ അതുല്യതേജിന്റെ റിക്കാർഡ് മറികടക്കാൻ കഴിയും. കഴിഞ്ഞ വർഷമാണ് 63 വർഷം ഭരിച്ച വിക്ടോറിയ രാജ്‌ഞിയെ എലിസബത്ത് പിന്തള്ളിയത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ