യൂറോപ്യൻ പാർലമെന്റ് യുവതലമുറക്ക് സൗജന്യ ഇന്റർ റെയിൽ ടിക്കറ്റ് നൽകുന്നു
Thursday, October 27, 2016 4:40 AM IST
സ്ട്രാസ്ബൂർഗ്: യൂറോപ്യൻ പൗരത്വമുള്ള 18 വയസ് ആയ യുവതലമുറക്ക് സൗജന്യ ഇന്റർ റെയിൽ ടിക്കറ്റ് നൽകുമെന്നു സ്ട്രാസ്ബൂർഗിലെ യൂറോപ്യൻ പാർലമെന്റ് പ്രഖ്യാപിച്ചു. യൂറോപ്പിലൂടെ യാത്ര ചെയ്ത് ഓരോ യൂറോപ്യൻ രാജ്യത്തെയും രാഷ്ട്രീയമായും, സാംസ്കാരികമായും കൂടുതൽ അടുത്തറിയാനും, പഠിക്കാനുമുള്ള അവസരം ഉണ്ടാക്കാനാണ് ഈ സൗജന്യ ഇന്റർ റെയിൽ ടിക്കറ്റ് നൽകുന്നത്.

ഈ ആശയം കൊണ്ടുവന്നത് ക്രിസ്ത്യൻ സോഷ്യലിസ്റ്റ് യൂണിയൻ യൂറോപ്യൻ പാർലമെന്റ് മെമ്പറായ മാൻഫ്രഡ് വേബർ ആണ്. അദ്ദേഹത്തിന്റെ യുവത്വത്തിൽ ചാർജ് നൽകി വാങ്ങിയ ഇന്റർ റെയിൽ ടിക്കറ്റ് ഉപയോഗിച്ച് ഫ്രാൻസ്, ഇറ്റലി, യു.കെ., സ്പെയിൻ എന്നീ രാജ്യങ്ങളിൽ യാത്ര ചെയ്ത് ആകർഷകവും, പ്രയോജനപ്രദവുമായ വിവരങ്ങൾ മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇത് മാൻഫ്രഡ് വേബറിന്റെ വ്യക്തി, രാഷ്ട്രീയ ജീവിതത്തിൽ വളരെയേറെ പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ അവസരം ഫ്രീ ഇന്റർറെയിൽ ടിക്കറ്റ് നൽകി യൂറോപ്യൻ പൗരത്വമുള്ള 18 വയസ് ആയ യുവതലമുറക്ക് ഉണ്ടാക്കി കൊടുക്കാൻ വളരെയേറെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ പൗരത്വമുള്ള പ്രവാസി യുവതലമുറയ്ക്കും ഈ അവസരം ഉപയോഗിക്കാം.

റിപ്പോർട്ട്: ജോർജ് ജോൺ