വിജയനഗർ മേരിമാതാ ഇടവകയിൽ ജപമാല മാസാചരണം സമാപനം
Saturday, October 29, 2016 7:04 AM IST
ബംഗളൂരു: വിജയനഗർ മേരിമാതാ ഇടവകയിൽ ജപമാല മാസാചരണം ഒക്ടോബർ 31ന് സമാപിക്കും. ഇടവകയെ പരിശുദ്ധ മാതാവിനു പ്രത്യേകം സമർപ്പിച്ച ഈ മാസത്തിൽ വിവിധ കുടുംബയൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വീടുകൾ കേന്ദ്രീകരിച്ചും 22 മുതൽ വിവിധ കുടുംബയൂണിറ്റുകളുടെയും ഭക്‌തസംഘടനകളുടെയും നേതൃത്വത്തിൽ ദേവാലയത്തിൽ വച്ചും ജപമാല സമർപ്പണവും തുടർന്നു ദിവ്യബലിയും നടത്തി. കൂടാതെ എല്ലാ ദിവസവും ഇടവകയിലെ എല്ലാ ഭവനങ്ങളിലും ഒരേ സമയത്തു ജപമാല പ്രാർഥന നടത്തുകയും ചെയ്തു.

ജപമാല മാസാചരണ സമാപനദിവസമായ നാളെ വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, സന്ദേശം, ആഘോഷമായ ജപമാല, പ്രദക്ഷിണം, നേർച്ച വിതരണം എന്നിവ ഉണ്ട ായിരിക്കുമെന്നു വികാരി ഫാ. ജോബി വാക്കാട്ടിൽപുത്തൻപുരയിൽ സിഎംഎഫ് അറിയിച്ചു.