ഐപിഎല്ലിൽ ബ്രദർ സണ്ണി സ്റ്റീഫൻ സന്ദേശം നവംബർ ഒന്നിന്
Monday, October 31, 2016 3:38 AM IST
ഡിട്രോയ്റ്റ്: പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവുമായ ബ്രദർ സണ്ണി സ്റ്റീഫൻ നവംബർ ഒന്നിന് (ചൊവ്വ) ഇന്റർ നാഷണൽ പ്രയർ ലയ്നിൽ മുഖ്യപ്രഭാഷണം നടത്തും.

ബ്രദർ സണ്ണി സ്റ്റീഫന്റെ സന്ദേശം കേൾക്കുന്നതിനും പ്രാർഥനയിൽ പങ്കെടുക്കുന്നതിനും താത്പര്യമുള്ളവർ 1 605 562 3140 എന്ന ഫോൺ നമ്പർ ഡയൽ ചെയ്ത് 656750 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

ജാതിമത ഭേദമെന്യെ വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ പ്രാർഥനക്കായി ഐപിഎൽ ടെലികോൺഫറൻസ് എല്ലാ ചൊവ്വാഴ്ചയും രാത്രി ഒമ്പതിനാണ് ഒത്തുചേരുക.

ഡിട്രോയ്റ്റ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഐപിഎൽ പ്രവർത്തനം കോഓർഡിനേറ്റ് ചെയ്യുന്നത് ടി.എ. മാത്യു (ഹൂസ്റ്റൺ), സി.വി. സാമുവൽ (ഡിട്രോയ്റ്റ്) എന്നിവരുൾപ്പെടുന്ന കമ്മിറ്റിയാണ്.

വിവരങ്ങൾക്ക്: സി.വി. സാമുവൽ 586 216 0602, ടി.എ. മാത്യു 713 436 2207.

റിപ്പോർട്ട്: പി.പി. ചെറിയാൻ