കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഞ്ചിന് ടോൾവർത്തിൽ
Saturday, November 5, 2016 5:32 AM IST
ലണ്ടൻ: സീറോ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ടോൾവർത്തിലുള്ള ഔവർ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു.

നവംബർ അഞ്ചിന് (ശനി) രാവിലെ 11ന് നടക്കുന്ന വിശുദ്ധ കുർബാനയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലും മറ്റു വൈദിക ശ്രേഷ്ഠരും സഹകാർമികരായിരിക്കും.

കരുണയുടെ വർഷത്തിൽ ലഭിച്ചിരിക്കുന്ന വലിയ കൃപയ്ക്ക് നന്ദി പറയാനായി സംഘടിപ്പിച്ചിരിക്കുന്ന വിശുദ്ധ കുർബാനയിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജിജോ അരയത്ത്