സെട്ജ്ലിയിൽ സാവിയോ ഫ്രണ്ട്സിന്റെ ഏകദിന സെമിനാർ നവംബർ 12ന്
Friday, November 11, 2016 6:44 AM IST
ബർമിംഗ്ഹാം: സീറോ മലബാർ സഭയുടെ കീഴിലുള്ള കുട്ടികളുടെ സംഘടനയായ സാവിയോ ഫ്രണ്ട്സിന്റെ വാർഷിക ഏകദിന സെമിനാർ നവംബർ 12ന് (ശനി) സെട്ജ്ലിയിൽ നടക്കും. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം 4.30 വരെയാണ് ധ്യാനം.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബർമിംഗ്ഹാം സീറോ മലബാർ സഭയ്ക്ക് കീഴിലുള്ള 14 മാസ് സെന്ററുകളിൽനിന്നുമായി എഴുന്നൂറോളം കുട്ടികൾ സെമിനാറിൽ പങ്കെടുക്കും. വിവിധ വിഷയങ്ങളെക്കുറിച്ച് ആറോളം സെഷനുകളിലായി വിദഗ്ധർ ക്ലാസെടുക്കും.

റിപ്പോർട്ട്: ബെന്നി വർക്കി പെരിയപുറം