ക്രൈസ്റ്റ് കളർ ഫെസ്റ്റിവൽ–2016
Saturday, November 19, 2016 6:39 AM IST
ബംഗളൂരു: ക്രൈസ്റ്റ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. ക്രൈസ്റ്റ് കളർ ഫെസ്റ്റിവൽ–2016 എന്ന പേരിൽ നടന്ന പരിപാടിയിൽ വിവിധ പ്രായവിഭാഗങ്ങളിലായി ഏഴായിരത്തോളം പേർ പങ്കെടുത്തു. വിദ്യാർഥികൾക്കൊപ്പം അധ്യാപകരും രക്ഷാകർത്താക്കളും പങ്കെടുത്തു.

ബ്രെത്ത് എന്റർടെയിൻമെന്റാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത്. റേഡിയോ ജോക്കിയും നടനുമായ രോഹിത്, കാർട്ടൂണിസ്റ്റ് ശ്രീധർ കോമറവള്ളി, പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പൈമ്പള്ളിൽ സിഎംഐ, വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു തടത്തിൽ, ബ്രെത്ത് എന്റർടെയ്ൻമെന്റ് ഡയറക്ടർ കിഷോർ ജോസഫ് എന്നിവർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ആഘോഷത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ വിവിധ കലാപരിപാടികളും അരങ്ങേറി. അമ്പതോളം സ്റ്റാളുകളും ഒരുക്കിയിരുന്നു.

ഡ്രംസ് ഇവന്റ് ഇന്ത്യ അവതരിപ്പിച്ച ഡ്രം സർക്കിൾ, മാജിക് ഷോ ഫ്ളാഷ് മോബ്, യോഗ സെഷൻ, ജനെസിസ് സ്കൂൾ ഓഫ് ഡാൻസ് ഒരുക്കിയ നൃത്ത ശിൽപശാല എന്നിവയും നടന്നു.