മാഞ്ചസ്റ്റിൽ ‘ഡ്രോപ്സ് ഓഫ് മേഴ്സി’ ഡിസംബർ മൂന്നിന്
Friday, December 2, 2016 6:13 AM IST
മാഞ്ചസ്റ്റർ: വിവിധ ഭാഷാദേശതലത്തിലുള്ള ജനവിഭാഗങ്ങളെ ക്രിസ്തുവിൽ ഒന്നായികണ്ടുകൊണ്ട് കരുണയുടെയും സാഹോദര്യത്തിന്റെയും സുവിശേഷം പകർന്നുനൽകുകവഴി യൂറോപ്പിന്റെ നവ സുവിശേഷവത്കരണ രംഗത്ത് മാർഗദീപമായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കൽ നേതൃത്വം

നൽകുന്ന സെഹിയോൻ യുകെ ടീം നയിക്കുന്ന ‘ഡ്രോപ്സ് ഓഫ് മേഴ്സി’ ബൈബിൾ കൺവൻഷൻ ഡിസംബർ മൂന്നിന് (ശനി) മാഞ്ചസ്റ്ററിൽ നടക്കും. സാൽഫോഡ് രൂപത ബിഷപ് ജോൺ അർനോൾഡ് കൺവൻഷനിൽ പ്രത്യേക ശുശ്രൂഷകൾ നയിക്കും. 13 വയസു മുതലുള്ള ആർക്കും പങ്കെടുക്കാവുന്ന ധ്യാനം രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലു വരെയാണ്

ക്രമീകരിച്ചിരിക്കുന്നത്. കൺവൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

വേദിയുടെ വിലാസം: SS PETER & PAUL, PARK ROAD, PENDLETON M6 8JR.

വിവരങ്ങൾക്ക്: ഫാ. ടോണി 07800639296, ജിതിൻ സാജു 07711262496

റിപ്പോർട്ട്: അലക്സ് വർഗീസ്