വിശ്വാസദീപം തെളിച്ച് ബൈബിൾ കലോത്സവം
Friday, December 2, 2016 9:38 AM IST
ബംഗളൂരു: ബംഗളൂരുവിൽ വിശ്വാസദീപം തെളിച്ച് മാണ്ഡ്യ രൂപത ബൈബിൾ കലോത്സവത്തിന് തുടക്കമായി.

ധർമാരാം സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ ഇന്നലെും ഇന്നുമായി നടക്കുന്ന ബൈബിൾ കലോത്സവം മതബോധനകേന്ദ്രം ഡയറക്ടർ റവ.ഡോ. തോമസ് കല്ലുകളം സിഎംഐ ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് ഡയറക്ടർ ഫാ. ജോർജ് മൈലാടൂർ, ഫാ. ജസ്റ്റിൻ മണ്ണിനേഴത്ത്, ഫാ. ബെന്നി തറക്കുന്നേൽ, ചീഫ് ട്രസ്റ്റി ഡോ. ജെയിൻ മാത്യു, ഓർഗനൈസർമാരായ അഡ്വ. ബേബി ജോർജ്, ജോയ് കോട്ടയ്ക്കൽ, മാത്യു മാളിയേക്കൽ, ജോസ് വേങ്ങത്തടം, നോർക്ക ഡവലപ്മെന്റ് ഓഫീസർ ട്രീസ തോമസ്, ഷാജു വി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

മാണ്ഡ്യ രൂപതയിലെ 10 ജില്ലകളിൽ നിന്നുള്ള 13,000 സീറോമലബാർ കുടുംബങ്ങളിലെ മതബോധന വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുന്ന സമ്മാനദാന സമ്മേളനത്തിൽ മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ അധ്യക്ഷതവഹിക്കും.

പൊതുസമ്മേളനത്തിൽ വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ, ചാൻസലർ ഫാ. ജോമോൻ കോലഞ്ചേരി, മതബോധന ഡയറക്ടർ റവ.ഡോ. തോമസ് കല്ലുകളം സിഎംഐ, അസോസിയേറ്റ് ഡയറക്ടർ ഫാ. ജോർജ് മൈലാടൂർ, കലോത്സവം സ്പോൺസർ ടോണി ആറാട്ട്, ബൈബിൾ കലോത്സവം ഓർഗനൈസർമാരായ അഡ്വ. ബേബി ജോർജ്, ജോയ് കോട്ടയ്ക്കൽ, ചീഫ് ട്രസ്റ്റി ഡോ. ജെയിൻ മാത്യു എന്നിവർ പങ്കെടുക്കും.