യൂറോപ്പിൽ ശീതകാല ദുരിതം കടുക്കുന്നു
Saturday, January 14, 2017 10:38 AM IST
ബ്രസൽസ്: യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ അതിശൈത്യംമൂലം ദുരിതങ്ങൾ കനക്കുന്നു. മിക്കയിടങ്ങളിലും ശക്‌തമായ കാറ്റും മഞ്ഞുവീഴ്ചയും കാരണം ഗതാഗതകുരുക്കും അപകടങ്ങളും പതിവാകുന്നു.

ഫ്രാൻസിലെ മൂന്നര ലക്ഷത്തോളം വീടുകളിലാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഇംഗ്ലണ്ടിന്റെ കിഴക്കൻ തീരത്ത് വൻ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും കണക്കാക്കുന്നു.

ജർമനിയിൽ മഞ്ഞുവീഴ്ച ഇനിയും ശക്‌തമാകുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷകരുടെ പ്രവചനം. ബാൾക്കൻ രാജ്യങ്ങളിലും തുർക്കിയിലും പകൽ താപനില പൂജ്യത്തിനും താഴെയാണ്.

ഇതിനിടെ ജർമനിയിൽ വീശിയടിച്ച ഇഗോൻ ചുഴലിക്കാറ്റിൽ രണ്ടു പേർ മരിച്ചു. ഇരുവരും വാഹനം ഓടിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. നൂറു കണക്കിനു വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. നൂറിലേറെ വിമാന സർവീസുകൾ റദ്ദാക്കി.

അതേസമയം ഇഗോണിനു പിന്നാലെ കയൂസ് എന്ന ശീതകാറ്റ് വരുന്നതായി കാലാവസ്‌ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. തൊണ്ണൂറ് കിലോമീറ്റർ വേഗതയിൽ എത്തുന്ന കാറ്റ് ജർമനിയിലുടനീളം വാരാന്ത്യത്തിൽ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്.

ഡാന്യൂബ് നദി മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ മഞ്ഞിൽ ഉറഞ്ഞു പോയ കുറുക്കന്റെ ചിത്രവും വ്യാപകമായി പ്രചരിക്കുന്നു. മേഖല നേരിടുന്ന കടുത്ത ശൈത്യത്തിന്റെ പ്രതീകമായി ഇതു വിശേഷിപ്പിക്കപ്പെടുന്നു.

}dnt¸mÀ«v: tPmkv Ip¼n-fp-th-enÂ