സ്വ​ർ​ഗ​റാ​ണി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളും ഇ​ട​വ​ക​ദി​ന​വും
Monday, February 6, 2017 9:15 AM IST
ബം​ഗ​ളൂ​രു: രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​ർ സ്വ​ർ​ഗ​റാ​ണി ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​ദി​ന​വും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളും ഭ​ക്ത​സം​ഘ​ട​ന​യു​ടെ വാ​ർ​ഷി​ക​വും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു.

ജ​നു​വ​രി 28ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് ഇ​ട​വ​ക ദി​നാ​ഘോ​ഷം തേ​ജ​സ് വി​ദ്യാ​പീ​ഠ് ഡീ​ൻ റ​വ.​ഡോ. സി​ബി​ച്ച​ൻ എം​എ​സ്എ​ഫ്എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ർ​ഗ​റാ​ണി വി​സി​റ്റേ​ഷ​ൻ കോ​ണ്‍​വ​ന്‍റ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ആ​ൻ​മേ​രി എ​സ്‌വിഎം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ഫാ. ​തോ​മ​സ് കൊ​ച്ചു​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഫാ. ​ജോ​യ്സ് ന​ന്ദി​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് സ​ണ്‍​ഡേ സ്കൂ​ൾ, പി​തൃ​വേ​ദി, മാ​തൃ​വേ​ദി, യം​ഗ് ക​പ്പി​ൾ​സ് അ​പ്പ​സ്തോ​ലേ​റ്റ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.

29ന് ​രാ​വി​ലെ ന​ട​ന്ന തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്കും ല​ദീ​ഞ്ഞി​നും കോ​ട്ട​യം അ​തി​രൂ​പ​താ പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ബം​ഗ​ളൂ​രു പ്രോ​കു​റേ​റ്റ​ർ ഫാ. ​ജോ​യ്സ് ന​ന്ദി​കു​ന്നേ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ദി​വ്യ​ബ​ലി​ക്കു ശേ​ഷം മാ​ർ ജോ​സ​ഫ് പ​ട്ടാ​ര​ശേ​രി​യി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്ക് സ​ന്ദേ​ശം ന​ല്കി.