ഹൊ​ങ്ങ​സാ​ന്ദ്ര ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളിന് തുടക്കമായി
Thursday, February 9, 2017 9:56 AM IST
ബം​ഗ​ളൂ​രു: ഹൊ​ങ്ങ​സാ​ന്ദ്ര തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ തി​രു​ക്കു​ടും​ബ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഫെ​ബ്രു​വ​രി മൂ​ന്നി​ന് വൈ​കു​ന്നേ​രം 6.30ന് ​വി​കാ​രി റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വയും ന​ട​ന്നു. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ​ത്തു ദി​വ​സ​വും വൈ​കു​ന്നേ​രം 6.30ന് ​ദി​വ്യ​ബ​ലി​യും നൊ​വേ​ന​യും ന​ട​ക്കും.

ഞായർ രാ​വി​ലെ 8.45ന് ​എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ കു​ട്ടി​ക​ൾ​ക്ക് പ്ര​ഥ​മ​ദി​വ്യ​കാ​രു​ണ്യ കൂ​ദാ​ശ ന​ല്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ 11ന് ​രാ​വി​ലെ ഏ​ഴി​ന് വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്കും നൊ​വേ​ന​യ്ക്കും ഫാ. ​ജിപ്സൺ എടുപ്പുളവൻ , ഫാ. ​സെ​ബി ച​ക്കാ​ല​യ്ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.

സ​മാ​പ​ന​ദി​ന​മാ​യ 12ന് ​രാ​വി​ലെ 8.45ന് ​ന​വ​വൈ​ദി​ക​ർ​ക്ക് സ്വീ​ക​ര​ണം. ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ചാ​ൾ​സ് മു​ണ്ട​ക​ത്ത് സി​എം​ഐ, ഫാ. ​ഷി​ബി​ൻ മു​ട്ടം​തോ​ട്ടി​ൽ സി​എം​ഐ, ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ഞ്ഞ​ളി സി​എം​ഐ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ക​ലാ​വി​രു​ന്ന്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ബൊ​മ്മ​ന​ഹ​ള്ളി എം​എ​ൽ​എ സ​തീ​ഷ് റെ​ഡ്ഡി, സെന്‍റ് ഫ്രാൻസിസ് സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ക്ലീറ്റസ്, ഹൊ​ങ്ങ​സാ​ന്ദ്ര കോ​ർ​പ​റേ​റ്റ​ർ ഭാ​ര​തി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. വൈ​കു​ന്നേ​രം 7.30ന് ​ഹോ​ളി ഫാ​മി​ലി ഗാ​യ​ക​സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള അ​ര​ങ്ങേ​റും. 13ന് ​രാ​വി​ലെ 6.15ന് ​മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി​യും ഒ​പ്പീ​സും ഉ​ണ്ടാ​യി​രി​ക്കും.