ദീപിക-വൈസ്മെൻ-സുവർണകർണാടക കേരളസമാജം പാർപ്പിടപദ്ധതിയുടെ താക്കോൽദാനം നടന്നു
Wednesday, February 15, 2017 7:41 AM IST
ബംഗളൂരു: ദീപികയും വൈസ്മെൻ ഇന്‍റർനാഷണലും സുവർണകർണാടക കേരളസമാജവും സംയുക്തമായി നടത്തുന്ന പാർപ്പിടപദ്ധതി രണ്ട ാംഘട്ടം ബന്നാർഘട്ട റോഡിലുള്ള ബൈത്രരായണദൊട്ടി ഗ്രാമത്തിൽ നടന്നു. പാർപ്പിടം പദ്ധതിയുടെ ഭാഗമായി വീടില്ലാത്തവർക്ക് രണ്ടു വീടുകൾ നിർമിച്ചു നൽകി. ഇതിന്‍റെ ഉദ്ഘാടനം വൈസ്മെൻ ഇന്‍റർനാഷണൽ പ്രസിഡന്‍റ് ഇലക്ട് ഹെൻട്രി (നോർവെ), ഇന്‍റർനാഷണൽ സെക്രട്ടറി ജനറൽ നിഷി മോറെ (ജപ്പാൻ), ട്രഷറർ ഫിലിപ്പ് കെ. ചെറിയാൻ (ഇന്ത്യ) എന്നിവരുടെ സാന്നിധ്യത്തിൽ ദീപിക റീജണൽ ഡയറക്ടർ റവ. ഡോ. തോമസ് കല്ലുകളം സിഎംഐ നിർവഹിച്ചു.

പ്രോജക്ട് വിഷൻ ഡയറക്ടർ ഫാ. ജോർജ് കണ്ണന്താനം, ദീപിക റിജണൽ മാനേജർ ജോസ് വേങ്ങത്തടം, ദീപിക അഡ്വൈസറി ബോർഡ് അംഗം ബിജു കോലംകുഴി, വൈസ്മെൻ ഇന്ത്യ ഏരിയ പ്രസിഡന്‍റ് എബി ഏബ്രഹാം, വൈസ്മെൻ ഇന്ത്യ ഏരിയ പ്രസിഡന്‍റ് ഇലക്ട് ജിതിൻ ആലപ്പാട്ട്, മുൻ പ്രസിഡന്‍റ് വിജയകുമാർ, റീജണൽ ഡയറക്ടർ ആനന്ദ് ജേക്കബ് വർഗീസ്, സുവർണകർണാടക കേരളസമാജം സംസ്ഥാന വൈസ് പ്രസിഡന്‍റ് മെറ്റി ഗ്രേസ്, ജോയിന്‍റ് സെക്രട്ടറി ജേക്കബ്, കണ്‍വീനർ അടൂർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.