ഓണ്‍ലൈൻ ടാക്സി സമരം പത്താംദിവസം; കുലുക്കമില്ലാതെ കന്പനികൾ
Monday, March 6, 2017 6:56 AM IST
ബംഗളൂരു: നഗരത്തിൽ ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാരുടെ സമരം പത്താം ദിവസത്തിലേക്കു കടന്നു. കിലോമീറ്റർ നിരക്ക് വർധിപ്പിക്കണമെന്നും കമ്മീഷൻ കുറയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് നഗരത്തിലെ യുബർ, ഒല ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാർ സമരം നടത്തുന്നത്. സമരം ഒന്പതു ദിവസം പിന്നിട്ടിട്ടും അനുകൂല നടപടിയുണ്ട ാകാത്ത സാഹചര്യത്തിൽ, തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതു വരെ സമരം തുടരാനാണ് ഓണ്‍ലൈൻ ടാക്സി ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് യൂണിയന്‍റെ തീരുമാനം. അതേസമയം, പണിമുടക്കിനു പുറമേ ഫ്രീഡംപാർക്കിൽ ഡ്രൈവർമാർ നടത്തുന്ന നിരാഹാരസമരം അഞ്ചാംദിനത്തിലേക്കു കടന്നു. ആയിരക്കണക്കിന് ഡ്രൈവർമാരാണ് നിരാഹാരസമരത്തിന് പിന്തുണയുമായി ഫ്രീഡം പാർക്കിൽ എത്തുന്നത്.

സമരത്തെ പിന്തുണച്ച് ജെഡിയു നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തിയിരുന്നു. സമരം വിജയിക്കുന്നതിനായുള്ള നിയമസഹായം വാഗ്ദാനം ചെയ്ത അദ്ദേഹം സമരക്കാർക്ക് ഒരു മാസത്തെ റേഷനു വേണ്ട ിയുള്ള പണം നല്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത് പ്രാവർത്തികമായിട്ടില്ലെന്ന് ഒരുവിഭാഗം സമരക്കാർ ആരോപിച്ചു.

ബംഗളൂരുവിൽ പത്തു ശതമാനമായിരുന്ന കമ്മീഷൻ മൂന്നു വർഷം കൊണ്ട ് മൂന്നിരട്ടിയായി ഉയർന്നുവെന്നു ചൂണ്ട ിക്കാട്ടിയാണ് ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാർ സമരം നടത്തിയത്. ഡ്രൈവർമാരുടെ ആവശ്യം അംഗീകരിക്കാൻ ഒലയും യൂബറും തയാറാകാത്ത സാഹചര്യത്തിൽ കന്പനികളുമായി സർക്കാർ വീണ്ടും ചർച്ച നടത്തണമെന്നാണ് ആവശ്യം. എന്നാൽ, കാബ് കന്പനികളുമായി ഡ്രൈവർമാർ ഉണ്ടാക്കിയ കരാറിൽ സർക്കാരിന് ഒന്നും ചെയ്യാനാവില്ലെന്നും ലേബർ കോടതിയെ സമീപിക്കുകയാണ് ചെയ്യേണ്ട തെന്നുമുള്ള നിലപാടിലാണ് ഗതാഗതവകുപ്പ്.

സമരം നീണ്ട തോടെ ഓണ്‍ലൈൻ ടാക്സികളെ കൂടുതലായി ആശ്രയിച്ചിരുന്ന യാത്രക്കാർ വലഞ്ഞു. ചുരുക്കം ചില ഓണ്‍ലൈൻ ടാക്സികൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. ഇവരോടും സമരത്തിൽ പങ്കുചേരാൻ യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. സാഹചര്യം മുതലെടുത്ത് ഓട്ടോറിക്ഷകൾ യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് പരാതികളുണ്ട ്. കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെ ഓട്ടോറിക്ഷാ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയാണുണ്ട ായത്.

സമരം നീണ്ട തോടെ നിത്യചെലവിനായി ചില ഡ്രൈവർമാർ പരന്പരാഗത കാബ് ഓപ്പറേറ്റർമാരുമായി കരാറിൽ ഏർപ്പെട്ടതായും റിപ്പോർട്ടുകളുണ്ട ്. കർണാടകത്തിനു മാത്രമായി ഓണ്‍ലൈൻ ടാക്സി സംവിധാനം ആരംഭിക്കാൻ ഓണ്‍ലൈൻ ടാക്സി ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് യൂണിയൻ സ്വകാര്യ കന്പനികളുമായി ചർച്ചകൾ നടത്തുന്നതായും അറിയുന്നു.