കേളി കലാമേള: ഷോർട്ട് ഫിലിം വിജയികൾക്ക് കാഷ് അവാർഡ്
Tuesday, March 21, 2017 6:04 AM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി ഒരുക്കുന്ന പതിനാലാമത് ഇന്‍റർനാഷണൽ കലാമേളയോട് അനുബന്ധിച്ചു ആഗോള അടിസ്ഥാനത്തിൽ ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. ജൂണ്‍ മൂന്ന്, നാല് തീയതികളിൽ സ്വിറ്റ്സർലൻഡിലെ സൂറിച്ചിലാണ് കലാമേള അരങ്ങേറുക.

അഞ്ചു മിനിറ്റു വരെ ദൈർഘ്യം വരുന്ന ഷോർട്ട് ഫിലിം മത്സരത്തിൽ വിജയികളാകുന്നവർക്ക് ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 25,000 രൂപയും 10,000 രുപയും 5000 രൂപയും ട്രോഫിയും പ്രശംസാപത്രവും നൽകുന്നതാണ്.

രജിസ്ട്രേഷൻ ഓണ്‍ലൈൻ വഴി മേയ് 20 വരെ സ്വീകരിക്കും. മലയാള സിനിമാ മേഖലയിലെ പ്രമുഖ സംവിധായകൻ അടങ്ങുന്ന ജഡ്ജിംഗ് പാനൽ വിധി നിർണയിക്കും. പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന ഫിലിമിന് ജനപ്രിയ അവാർഡുകളും നൽകുന്നു. ഷോർട്ട് ഫിലിം മത്സരങ്ങളോടൊപ്പം തന്നെ ഫോട്ടോഗ്രാഫി, ഓപ്പണ്‍ പെയിന്‍റിംഗ് എന്നീ മത്സരങ്ങളും നടക്കും. മത്സര ഇനങ്ങളിൽ പ്രായഭേദമന്യ ഏവർക്കും പങ്കെടുക്കാവുന്നതാണ്.

വിവരങ്ങൾക്ക്:www.kalamela.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.