ബംഗളൂരുവിലും അനധികൃത അറവുശാലകൾ പൂട്ടുന്നു
Thursday, April 6, 2017 6:06 AM IST
ബംഗളൂരു: നഗത്തിൽ പ്രവർത്തിക്കുന്ന അനധികൃത അറവുശാലകൾ പൂട്ടാൻ കോർപറേഷൻ ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി നഗരത്തിലെ അനധികൃത അറവുശാലകളിൽ പരിശോധനകൾ നടത്തുമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു. നഗരത്തിൽ പ്രവർത്തിക്കുന്ന 250 അനധികൃത അറവുശാലകളുടെ പട്ടികയാണ് കോർപറേഷൻ തയാറാക്കിയിരിക്കുന്നത്.

അനധികൃത അറവുശാലകളിൽ പരിശോധനകൾ നടത്തുവാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഉടൻതന്നെ അറവുശാലകളിൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ പറഞ്ഞു.

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ അനധികൃതമായി പ്രവർത്തിച്ചിരുന്ന അറവുശാലകൾ അടച്ചു പൂട്ടിയിരുന്നു.