കേരള സമാജം പീനിയ സോണ്‍ മെഡിക്കൽ ക്യാന്പ്
Monday, April 10, 2017 7:27 AM IST
ബംഗളൂരു: കേരളസമാജം പീനിയ സോണ്‍ എംഎസ് രാമയ്യ നാരായണ ഹാർട്ട് സെന്‍ററിന്‍റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. പീനിയ സെക്കൻഡ് സ്റ്റേജിലുള്ള എംഇഎസ് കോണ്‍വെന്‍റ് സ്കൂളിൽ നടന്ന ക്യാന്പ് എംഎസ് രാമയ്യ നാരായണ ഹാർട്ട് സെന്‍റർ ഹൃദ്രോഗ വിദഗ്ധൻ ഡോ.രാജേശ്വർ ഉദ്ഘാടനം ചെയ്തു.

കേരളസമാജം പീനിയ സോണ്‍ ചെയർമാൻ ജയ്ജോ ജോസഫ് അധ്യക്ഷത വഹിച്ചു. കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, കണ്‍വീനർ ഫിലിപ്പ് കെ. ജോർജ്, ക്യാന്പ് ഡയറക്ടർ എം.എൻ. വിനോദ്, ബി.വി. രമേഷ്, സുശീൽ കുമാർ, ബാബു, റോസി, പ്രിയ വിശ്വനാഥ് തുടങ്ങിയവർ പങ്കെടുത്തു. ഹൃദ്രോഗ സംബന്ധമായ പരിശോധനക്ക് പ്രാധാന്യം നൽകിയ ക്യാന്പിൽ 150ലധികം രോഗികളെ പരിശോധിച്ചു. ഇസിജി, എക്കോ ടെസ്റ്റ് എന്നീ പരിശോധനകളും സൗജന്യമായി ലഭ്യമാക്കിയിരുന്നു.