മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷൻ ഈസ്റ്റർ ആഘോഷിച്ചു
Monday, April 24, 2017 5:58 AM IST
മാഞ്ചസ്റ്റർ: കേരള കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്റർ വിവിധ പരിപാടികളോടെ ഈസ്റ്റർ ആഘോഷിച്ചു. സെയിൽ മൂർ കമ്യൂണിറ്റി സെന്‍ററിൽ നടന്ന പരിപാടി റവ. ഡോ. ലോനപ്പൻ അരങ്ങാശേരിയുടെ കാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് ആരംഭിച്ചത്.

ദിവ്യബലിയെ തുടർന്ന് ഉപഹാറിന്‍റെ നേതൃത്വത്തിൽ ജയിംസ് ജോസിനായുള്ള സ്റ്റംസെൽ സ്വാബ് കളക്ഷൻ നടന്നു. പ്രസിഡന്‍റ് ജയ്സണ്‍ ജോബ് ആശംസ പ്രസംഗത്തോടെ കലാപരിപാടികൾക്ക് തുടക്കമായി. ബെന്നി ഓൾഡാം നയിച്ച ഗാനമേളയും കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും ആഘോഷ പരിപാടികളുടെ ഭാഗമായിരുന്നു. ഈസ്റ്റർ ഡിന്നറോടെ പരിപാടികൾ സമാപിച്ചു. സെക്രട്ടറി ജിനോ ജോസഫ് സംസാരിച്ചു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ