യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായികമേള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Tuesday, May 16, 2017 7:46 AM IST
ലണ്ടന്‍: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍റെ 2017 കായികമേളയുടെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി റീജിയന്‍ പ്രസിഡന്‍റ് രഞ്ജിത്കുമാര്‍ അറിയിച്ചു. 2017 മെയ് 20 ന് സൗത്തെന്‍ഡ് ലെഷര്‍ ആന്‍ഡ് ടെന്നീസ് സെനറ്റില്‍ വച്ചു രാവിലെ 11 മണിക്ക് യുക്മ മുന്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടിലും റീജിയന്‍ പ്രസിഡന്‍റ് രഞ്ജിത്കുമാറും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ കായികമേളക്ക് തുടക്കമാവും.

കായിക താരങ്ങളെയും കാണികളെയും സ്വീകരിക്കാന്‍ സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ ഗംഭീര ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മേളയോടനുബന്ധിച്ച് ലഘു ഭക്ഷണശാല പ്രവര്‍ത്തിക്കുന്നതായിരിക്കും.

സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികളായ വിനി കുന്നത്ത് (പ്രസിഡന്റ്), ജിസ് ജോസ് (സെക്രട്ടറി), ജോബി ബേബി ജോണ്‍ (ട്രഷറര്‍ ) എന്നിവരോടൊത്ത് റീജിയന്‍ കമ്മറ്റി അംഗങ്ങളായ ഷാജി വര്‍ഗീസും ജിജി നട്ടാശ്ശേരിയും നേതൃത്വം കൊടുത്ത കമ്മറ്റിയാണ് കായികമേളയുടെ മുന്നൊരുക്കങ്ങള്‍ നടത്തിയത്. കായികമേളയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി ജോജോ തെരുവനുമായി ( 07753329563 )
ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: റെജി നന്തികാട്ട്‌