എസ്.എം.എ സ്റ്റോക്ക് ഓണ്‍ ട്രെന്‍റിന് 2017 2018 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതി നിലവിൽ വന്നു
Wednesday, May 17, 2017 7:59 AM IST
ലണ്ടൻ: വത്യസ്തമായ പ്രവർത്തനരീതികൊണ്ടും സങ്കടനപാടവം കൊണ്ടും കഴിഞ്ഞ പതിമൂന്നു വർഷമായി യുകെയിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന അസോസിയേഷനുകളിൽ ഒന്നായ സ്റ്റാഫ്ഫോർഡ്ഷയർ മലയാളി അസോസിയേഷൻ ( സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് )നു നവനേതൃത്വം. പ്രസിഡന്‍റായി വിനു ഹോർമിസ്, സെക്രട്ടറിയായി ജോബി ജോസ്, ട്രഷററായി വിൻസെന്‍റ് കുര്യാക്കോസ് , വൈസ് പ്രസിഡന്‍റായി സിജി സോണി, ജോയിന്‍റ് സെക്രട്ടറിയായ ടോമി ജോസഫ്, പി.ർ.ഓ. എബിൻ ബേബി എന്നിവർ ചുമതലയേറ്റു. സ്പോർട്സ് കോർഡിനേറ്റർസായ ജിജോമോൻ ജോർജ്, ഷിബു ജോസഫ്, ആർട്സ് കോർഡിനേറ്റർസായ ബിജു തോമസ്, റിജോ ജോണ്‍, ജിജി ജസ്റ്റിൻ എന്നിവരേയും തിരഞ്ഞെടുത്തു.